November 7, 2026

കാലിക്കറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ്: കൽപ്പറ്റ എൻഎംഎസ്എം ഗവൺമെന്റ് കോളേജിൽ എസ്എഫ്ഐ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

0
IMG-20261007-WA0130(1)
Merin S
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: കാലിക്കറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കൽപ്പറ്റ എൻഎംഎസ്എം ഗവൺമെന്റ് കോളേജിൽ എസ്എഫ്ഐ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. കോളേജ് യൂണിയൻ ഭാരവാഹി സ്ഥാനങ്ങളിലേക്ക് ചെയർപേഴ്സണായി മുഹമ്മദ് സഫ്വാൻ വി.പി., വൈസ് ചെയർപേഴ്സണായി നിരഞ്ജന പി.പി., ജനറൽ സെക്രട്ടറിയായി യദുകൃഷ്ണ കെ., ജോയിന്റ് സെക്രട്ടറിയായി അതുല്യ രാജ് യു., ഫൈൻ ആർട്സ് സെക്രട്ടറിയായി സമീന ടി.എസ്., ജനറൽ ക്യാപ്റ്റനായി അതുൽ രവീന്ദ്രൻ, മാഗസിൻ എഡിറ്ററായി അശ്വിൻ സി.എസ്. എന്നിവരെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാരായി (യു യു സി) ഹർഷ മാലതി പി.എ., അൽബിൻ ദിലീപ് എന്നിവരെയും ഡിഗ്രി വിഭാഗം പ്രതിനിധികളായി യദുകൃഷ്ണ കെ.വി. (1 ഡി.സി.), അഭിഷേക് വി. (2 ഡി.സി.), ആര്യ ചന്ദ്രൻ (3 ഡി.സി.) എന്നിവരെയും പ്രഖ്യാപിച്ചു. പിജി വിഭാഗത്തിൽ അഖിൽ നോമിനേഷൻ പ്രക്രിയ കഴിഞ്ഞപ്പോൾ എതിരില്ലാതെ വിജയിച്ചു. എസ്എഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി വിപിൻ രാജ് പായം, സംസ്ഥാന കമ്മിറ്റി അംഗവും വയനാട് ജില്ലാ പ്രസിഡന്റുമായ അപർണ ഗൗരി, എസ്എഫ്ഐ കൽപ്പറ്റ ഏരിയ സെക്രട്ടറി അബിൻ ബാബു എന്നിവർ സ്ഥാനാർഥി പ്രഖ്യാപനത്തിന് നേതൃത്വം നൽകി.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *