October 24, 2026

അഭിഭാഷകനില്ലാതെ പോരാടി, നീതി നേടി; ജംഷീദിന് 25,000 രൂപ നഷ്ടപരിഹാരം വിധിച്ച് കമ്മീഷൻ

0
cdf46ecc-edbe-4167-8225-48a49d49ea58
By ന്യൂസ് വയനാട് ബ്യൂറോ

കമ്പളക്കാട്: കേരള വാട്ടർ അതോറിറ്റിയുടെ കൽപ്പറ്റ സെക്ഷൻ ഓഫീസിനെതിരെ നടത്തിയ നിയമപോരാട്ടത്തിൽ കമ്പളക്കാട് പന്ത്രണ്ടാം വാർഡ് സ്വദേശി ജംഷീദ് കിഴക്കയിലിന് അനുകൂല വിധി. കോടതി ചെലവും അർഹമായ നഷ്ടപരിഹാരവും ഉൾപ്പെടെ 25,000 രൂപ 30 ദിവസത്തിനകം നൽകാനാണ് ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ ഉത്തരവിട്ടത്.

2024 ഏപ്രിലിൽ വീട്ടിലേക്ക് അനുവദിച്ച വാട്ടർ കണക്ഷൻ ബില്ലുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും ചോദ്യങ്ങൾക്കും വാട്ടർ അതോറിറ്റി കൃത്യമായ മറുപടിയും സഹകരണവും നൽകാത്തതിനെ തുടർന്നാണ് ജംഷീദ് കമ്മീഷനെ സമീപിച്ചത്. അഭിഭാഷകരുടെ സഹായമില്ലാതെ സ്വന്തം വാദങ്ങൾ സ്വയം അവതരിപ്പിച്ചാണ് അദ്ദേഹം നിയമപോരാട്ടം നടത്തിയത്. 2026 ഒക്ടോബർ 15 നാണ് ജംഷീദിന് അനുകൂലമായി വിധി പുറപ്പെടുവിച്ചത്.

വാട്ടർ അതോറിറ്റിയുടെ അക്കൗണ്ട് ലെഡ്ജറുമായി ബന്ധപ്പെട്ട സോഫ്റ്റ് വെയറിൽ ഗുരുതരമായ പിഴവുകളുണ്ടായിരുന്നതായും കമ്മീഷൻ നിരീക്ഷിച്ചതായി ജംഷീദ് പറഞ്ഞു. രണ്ടുവർഷത്തോളം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് അനുകൂല വിധി ലഭിച്ചത്. തനിക്ക് ലഭിക്കുന്ന നഷ്ടപരിഹാരത്തുകയിൽ നിന്ന് ഒരു ഭാഗം സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന 25 കുടുംബങ്ങൾക്ക് വാട്ടർ ബിൽ അടയ്ക്കുന്നതിനുള്ള സഹായമായി നൽകുമെന്ന് ജംഷീദ് അറിയിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *