May 26, 2026

നല്ലോണം മീനോണം’; യുവകർഷക സിന്ധുവിൻ്റെ മീൻ വിളവെടുപ്പ് ശ്രദ്ധേയമായി

0
IMG_20250827_204343
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: വേലിയമ്പത്തുള്ള എലൈൻ ഫിഷ് ഫാമിൽ ‘നല്ലോണം മീനോണം’ വിളവെടുപ്പുത്സവം നടന്നു. യുവ മത്സ്യ കർഷകയായി തിരഞ്ഞെടുക്കപ്പെട്ട സിന്ധു ജോബീഷിന്റെ മത്സ്യകൃഷി വിളവെടുപ്പ് പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു.

 

മൂന്ന് വർഷം മുൻപാണ് സിന്ധു ജോബീഷ് വേലിയമ്പം കാടിനോട് ചേർന്നുള്ള ഈ ഫാമിൽ മത്സ്യകൃഷി ആരംഭിച്ചത്. കട്‌ല, തിലോപ്പിയ, വരാൽ, ഗ്രാസ് കാർപ്പ് തുടങ്ങി എട്ട് ഇനം മത്സ്യങ്ങളാണ് ഇവിടെ കൃഷി ചെയ്യുന്നത്. ഒരു വർഷമായി ഫാമിൽ നിന്ന് മത്സ്യങ്ങൾ പ്രാദേശികമായി വിറ്റഴിക്കുന്നുണ്ട്. ആവശ്യക്കാർക്ക് മീനുകൾ ജീവനോടെ പിടിച്ച് നൽകുന്നതാണ് എലൈൻ ഫിഷ് ഫാമിന്റെ പ്രധാന പ്രത്യേകത.

 

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ വിളവെടുപ്പ് വിതരണോദ്ഘാടനം നിർവഹിച്ചു. ഭർത്താവ് ജോബീഷ് ജോസും മക്കളായ ഇവാനും എവിനും എലൈനും സിന്ധുവിന് പൂർണ്ണ പിന്തുണ നൽകി ഒപ്പമുണ്ട്.

 

ചടങ്ങിൽ ബ്ലോക്ക് മെമ്പർമാരായ മേഴ്സി ബെന്നി, രജനി ചന്ദ്രൻ, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോളി നരിതൂക്കിൽ, വൈസ് പ്രസിഡന്റ് ശോഭന സുകു, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീദേവി മുല്ലക്കൽ, വാർഡ് മെമ്പർമാരായ ഡോ. ജോമറ്റ് കോതവഴിക്കൽ, മണി പാമ്പനാൽ, രചിത്ര, ആശ, ഉഷ സത്യൻ, അനുമോൾ ഗിരീഷ് എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *