July 28, 2026

സ്‌കൂളുകളിൽ ‘കതിർ’ കാർഷിക ക്ലബ്ബുകൾ ആരംഭിക്കും: കൃഷി മന്ത്രി ടി.സിദ്ദിഖ്

0
IMG_20260728_145406
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി:  കാർഷിക മേഖലയിലേക്ക് പുതുതലമുറയെ ആകർഷിക്കുന്നതിനായി സംസ്ഥാനത്തെ സ്‌കൂളുകളിൽ ‘കതിർ’ കാർഷിക ക്ലബ്ബുകൾ ആരംഭിക്കുമെന്ന് കൃഷി മന്ത്രി ടി.സിദ്ദിഖ് അറിയിച്ചു. ക്ലബ്ബിലെ അംഗങ്ങളായ വിദ്യാർഥികൾക്ക് ഗ്രേസ് മാർക്കും നൽകും. പദ്ധതിയുടെ ആദ്യഘട്ടമായി ഈ വർഷം 500 സ്‌കൂളുകളിൽ ക്ലബ്ബുകൾ തുടങ്ങി കാർഷിക വൃത്തികൾ ആരംഭിക്കും. കർഷകർ, തദ്ദേശഭരണകൂട പ്രതിനിധികൾ, പി.ടി.എ. തുടങ്ങിയവർക്ക് ക്ലബ്ബുകളുടെ പ്രവർത്തനങ്ങളുടെ മേൽനോട്ട ചുമതലയായിരിക്കും. ക്ലബ്ബ് അംഗങ്ങൾക്കുള്ള പരിശീലനങ്ങളടക്കമുള്ള സഹായ സഹകരണങ്ങൾ കൃഷി വകുപ്പ് നൽകുമെന്നും മുള്ളൻകൊല്ലി സെയ്ന്റ് മേരീസ് ഹയർസെക്കൻഡറി സ്‌കൂളിൻ്റെ സുവർണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ മന്ത്രി വ്യക്തമാക്കി.

 

ചടങ്ങിൽ സ്കൂൾ മാനേജർ ഫാ. ജോർജ് ആലൂക്ക അധ്യക്ഷത വഹിച്ചു. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ സുവർണജൂബിലിയുടെ ലോഗോ പ്രകാശനം ചെയ്തു. എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിലെ ഉന്നത വിജയികളെ മുള്ളൻകൊല്ലി ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് ലിസി സാബു ആദരിച്ചു. മാനന്തവാടി രൂപതാ സഹായ മെത്രാൻ മാർ അലക്സ് താരാമംഗലം അനുഗ്രഹപ്രഭാഷണം നടത്തി.

 

മുൻ എം.എൽ.എ. കെ.സി. റോസക്കുട്ടി, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിനു കച്ചിറയിൽ, ജില്ലാ പഞ്ചായത്തംഗം ഗിരിജാ കൃഷ്ണൻ, പ്രിൻസിപ്പൽ സോജൻ ടി.തോമസ്, പ്രഥമാധ്യാപിക സിസ്റ്റർ കെ.ടി. ജോസഫീന, ബ്ലോക്ക് പഞ്ചായത്തംഗം സുമ ബിനീഷ്, ഗ്രാമപ്പഞ്ചായത്തംഗം സിനി ആന്റണി, ഡി.ഡി.ഇ. ശശീന്ദ്രവ്യാസ്, ഡി.ഇ.ഒ. സി.വി. മൻമോഹൻ, പി.ടി.എ പ്രസിഡൻ്റ് ഷിനോ തോമസ് കടുപ്പിൽ, ജിൽസ് മണിയത്ത്, സിമി സജി, മിനി ജോൺ, കെ.വി. സോജൻ, ബിജോയ് മാത്യു, അനീറ്റ ആൻ ജോബിസൺ, സജി കൊച്ചുകുടിയിൽ തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *