May 26, 2026

കലാമണ്ഡലം റെസ്സി ഷാജി ദാസിന് ചാണക്യ നാഷണൽ ലീഡർഷിപ്പ് അവാർഡ്

0
IMG_20250827_211019
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: ഇന്ത്യൻ ക്ലാസിക്കൽ നൃത്ത മേഖലയിലെ മികവിന് പുൽപ്പള്ളി സ്വദേശിനിയും പ്രമുഖ നർത്തകിയും നൃത്താധ്യാപികയുമായ കലാമണ്ഡലം റെസ്സി ഷാജി ദാസിന് 2025-ലെ ചാണക്യ നാഷണൽ ലീഡർഷിപ്പ് അവാർഡ് ലഭിച്ചു. കലാരംഗത്ത് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് നീതി ആയോഗ് ഈ പുരസ്കാരം നൽകിയത്.

 

വർഷങ്ങളായി ക്ലാസിക്കൽ നൃത്തം അഭ്യസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന റെസ്സി ഷാജി ദാസ്, തന്റെ മേഖലയിലെ അർപ്പണബോധത്തിനും മികച്ച അധ്യാപനത്തിനും പേരുകേട്ട വ്യക്തിയാണ്. നർത്തകി, അവതാരക എന്നീ നിലകളിലും അവർ നൽകിയ സംഭാവനകൾ ഏറെ ശ്രദ്ധേയമാണ്.

 

പുൽപ്പള്ളി കാര്യമ്പാതിയിലെ കാരക്കാട്ട് ഷാജി ദാസ് കെ.ഡി.യുടെ (ബി.ജെ.പി ഒ.ബി.സി മോർച്ച വയനാട് ജില്ലാ പ്രസിഡണ്ട്) ഭാര്യയാണ്. മാളവിക, അനൗഷ്ക എന്നിവർ മക്കളാണ്. ഈ അവാർഡ് റെസ്സി ഷാജി ദാസിന്റെ കലാജീവിതത്തിലെ ഒരു സുപ്രധാന നേട്ടമായി കണക്കാക്കപ്പെടുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *