May 26, 2026

പുരസ്‌കാര നിറവിൽ മൂപ്പൈനാട് ആയുർവേദ ഡിസ്‌പെൻസറി; കായകല്പ പുരസ്കാരം ഏറ്റുവാങ്ങി

0
IMG_20250829_194344
By ന്യൂസ് വയനാട് ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ മികച്ച ആയുർവേദ ഡിസ്‌പെൻസറിക്കുള്ള പ്രഥമ ആയുഷ് കായകല്പ പുരസ്‌കാരം മൂപ്പൈനാട് ഗവൺമെന്റ് ആയുർവേദ ഡിസ്‌പെൻസറിക്ക്. തിരുവനന്തപുരം ജിമ്മി ജോർജ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ, ആരോഗ്യമന്ത്രി വീണാ ജോർജിൽ നിന്ന് മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് ആർ. ഉണ്ണികൃഷ്ണൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സാലിം പി.കെ, മെഡിക്കൽ ഓഫീസർ ഡോ. രേഖ സി.എൻ എന്നിവർ ചേർന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.

 

ശുചിത്വം, മാലിന്യനിർമാർജനം, അണുബാധ നിയന്ത്രണം തുടങ്ങിയ കാര്യങ്ങളിലെ മികവ് പരിഗണിച്ചാണ് ഈ പുരസ്‌കാരം നൽകിയത്. ഒരു ലക്ഷം രൂപയാണ് പുരസ്‌കാരത്തുക. 2023-ൽ എൻ.എ.ബി.എച്ച്. അംഗീകാരം നേടിയ സ്ഥാപനമാണ് മൂപ്പൈനാട് ആയുർവേദ ഡിസ്‌പെൻസറി.

 

സേവനങ്ങളിലെ മികവ്:

 

സ്ഥാപനം നിലവിൽ യോഗ പരിശീലനം, മാനസികാരോഗ്യ പദ്ധതികൾ, വയോജനങ്ങൾക്കായുള്ള പ്രത്യേക ഒ.പി, ഗർഭിണികൾക്കും കുട്ടികൾക്കുമുള്ള പ്രത്യേക ആരോഗ്യപരിരക്ഷ, ഉയർന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർക്കായി തുടർച്ചയായ മെഡിക്കൽ ക്യാമ്പുകൾ എന്നിവ നൽകിവരുന്നുണ്ട്.

 

കൂടുതൽ സേവനങ്ങൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായി, നാഷണൽ ആയുഷ് മിഷന്റെ സഹായത്തോടെ ഒ.പി. തല പഞ്ചകർമ സെന്ററും ഫിസിയോതെറാപ്പി സെന്ററും ഉടൻതന്നെ പ്രവർത്തനമാരംഭിക്കും. മൂപ്പൈനാട് ഗ്രാമപഞ്ചായത്ത്, ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ കൂട്ടായ സഹകരണമാണ് ഈ നേട്ടത്തിനു പിന്നിൽ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *