April 14, 2026

കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് വൈത്തിരി താലൂക്ക് കമ്മിറ്റി – എ ആർ ഓഫീസിനു മുന്‍പില്‍ ധര്‍ണ്ണ സമരം നടത്തി

0
IMG_20250830_191133
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:- സഹകരണ മേഖല നശിപ്പിക്കുന്ന കേന്ദ്ര കേരള സര്‍ക്കാരുകള്‍ക്കെതിരെ കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് വൈത്തിരി താലൂക്ക് കമ്മിറ്റി എ ആർ ഓഫീസിനു മുന്‍പില്‍ ധര്‍ണ്ണ സമരം നടത്തി .താലൂക്ക് പ്രസിഡന്റ് ശ്രീജിത്ത് കെ ടി അധ്യക്ഷത വഹിച്ചു. പി എ സി എസ് അസോസിയേഷന്‍ ജില്ല പ്രസിഡന്റ് ജോര്‍ജ്ജ് മാസ്റ്റര്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. സഹകരണ മേഖലയെ തകര്‍ക്കുന്ന ഇടത് സര്‍ക്കാന്‍ നയങ്ങള്‍ പിന്‍വലിക്കുക, സഹകരണ സംഘങ്ങളോടുള്ള സഹകരണ വകുപ്പിന്റെ നിഷേധാത്മക നിലപാട് മാറ്റുക , ചീഫ് എക്‌സിക്യൂട്ടീവി നെയും സഹകരണ സംഘങ്ങളെയും പീഡിപ്പിക്കുന്ന സിഐ എം എ( സി ഐ എം എ ) ആപ്പ് പിന്‍വലിക്കുക,സഹകരണ സംഘങ്ങളുടെ കുടിശ്ശിഖ നിവാരണത്തിന് വകുപ്പിന്റെ നിസ്സഹകരണം നാടിന് ആപത്ത്, സര്‍വ്വകലാശാല ബിരുദങ്ങള്‍ക്കു പുല്ല് വില കല്‍പ്പിച്ച് സബ് സ്റ്റാഫിന്റെ പ്രൊമോഷന്‍ തടയാനുള്ള സഹകരണ വകുപ്പ് നീക്കങ്ങളില്‍ നിന്ന് പിന്മാറുക,ജീവനക്കാരുടെ ആനുകൂല്യങ്ങളെ തകര്‍ക്കുന്ന കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് മാനേജ്‌മെന്റ് സിസ്റ്റം പി (CEMS) പദ്ധതിയില്‍ നിന്നും സഹകരണ സംഘം രജിസ്ട്രാര്‍ പിന്‍മാറുക , സഹകരണ സംഘങ്ങളെ സര്‍ക്കാരിന്റെ പിന്‍ബലത്തില്‍ തകര്‍ക്കുന്ന കേരള ബാങ്കിന്റെ നയങ്ങളെ പ്രതിരോധിക്കുക, കേരള ബാങ്കിലെ പോലെ തന്നെ മറ്റ് നാഷണലൈസ് ബാങ്കുകളിലും സഹകരണ സംഘങ്ങള്‍ക്ക് ഇടപാട് നടത്തുവാന്‍ അനുമതി നല്‍കുക,സഹകരണ സംഘം ജീവനക്കാരുടെ അഭിവൃദ്ധിക്കായി രൂപീകരിച്ച പെന്‍ഷന്‍ ബോര്‍ഡ് പോലുള്ള സ്ഥാപനങ്ങളില്‍ സി പി എം രാഷ്ട്രീയ നിയമനങ്ങളും ഭരണസമിതിയെ നിശ്ചയിക്കലും അവസാനിപ്പിക്കുക. സഹകരണ മന്ത്രിയും , രജിസ്ട്രാറും , സഹകരണ വകുപ്പും നീതി പാലിക്കുക , വായ്പ തിരിച്ചടവിനെ ദോഷകരമായി ബാധിക്കുന്ന നിരുത്തരവാദ പ്രസ്താവനകള്‍ മന്ത്രിമാര്‍ ഉപേക്ഷിക്കുക, സഹകരണ സംഘം ജീവനക്കാരുടെ ബോണസ് തുകയുടെ മാനദണ്ഡം വര്‍ദ്ധിപ്പിക്കുക, ഡി.എ.കുടിശ്ശിഖ ഉടന്‍ അനുവദിക്കുക, ക്ഷീരമത്സ്യ മാര്‍ക്കറ്റിംഗ് ഹൗസിങ്ങ് ഇതര സംഘങ്ങളോടുള്ള സഹകരണ വകുപ്പിന്റെ അവഗണന അവസാനിപ്പിക്കുക, റിസ്‌ക് ഫണ്ട് സമയ ബന്ധിതമായി നല്‍കുക, രാഷ്ട്രീയ വിവേചനം ഉപേക്ഷിക്കുക, പുതിയ ശമ്പള പരിഷ്‌കരണം ഉടന്‍ നടപ്പിലാക്കുക എന്നിവയായിരുന്നു ആവശ്യങ്ങള്‍ .സംസ്ഥാന കമ്മിറ്റി അംഗം ശ്രീഹരി പി, മുന്‍ ജില്ലാപ്രസിഡന്റ് ഷിജു എന്‍ ഡി, ജില്ലാ ജോയിന്റ് സെക്രട്ടറി ജോസ് പിവി എന്നിവര്‍ സംസാരിച്ചു താലൂക്ക് സെക്രട്ടറി ബഷീര്‍ സ്വാഗതവും പറഞ്ഞു. ജിജു പി, റോയ് കുന്നമ്പറ്റ, ബിജു സെബാസ്റ്റ്യന്‍, സനല്‍, രാജേഷ്, ഹരിത് എന്നിവര്‍ നേതൃത്വം നല്‍കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *