May 6, 2026

ഓണം; നാളെ റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കും, തിങ്കളാഴ്ച തുറക്കില്ല

0
site-psd-369
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:സംസ്ഥാനത്ത് നാളെ റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കും. ഓണേേത്താട് അനുബന്ധിച്ചാണ് അവധി ദിനത്തിലും റേഷന്‍ കട തുറക്കുന്നത്. തിങ്കളാഴ്ച റേഷന്‍ കട തുറക്കില്ല. ഓഗസ്റ്റിലെ റേഷന്‍ വിതരണം നാളെ അവസാനിക്കും. ഈ മാസം ഇതുവരെ 82% ഗുണഭോക്താക്കള്‍ റേഷന്‍ വിഹിതം കൈപ്പറ്റിയിട്ടുണ്ട്.ഓഗസ്റ്റ് മാസത്തെ റേഷന്‍ ഇനിയും വാങ്ങാത്തവര്‍ നാളെ തന്നെ വാങ്ങേണ്ടതാണ്. സ്റ്റോക്കെടുപ്പ് പ്രമാണിച്ചാണ് തിങ്കളാഴ്ച റേഷന്‍കടകള്‍ക്ക് അവധി നല്‍കിയിരിക്കതുന്നത്. ചൊവ്വാഴ്ച മുതല്‍ സെപ്റ്റംബര്‍ മാസത്തെ റേഷന്‍ വിതരണം ആരംഭിക്കും. ഒന്നാം ഓണ ദിവസമായ സെപ്റ്റംബര്‍ 4ന് റേഷന്‍കടകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതായിരിക്കും.

എ.എ.വൈ. കാര്‍ഡുടമകള്‍ക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കുമുള്ള ഓണക്കിറ്റ് വിതരണം സെപ്റ്റംബര്‍ മാസവും തുടരുമെന്ന് ഭക്ഷ്യ വകുപ്പുമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *