May 26, 2026

പൂഴിത്തോട് -പടിഞ്ഞാറത്തറ പാത: വനം വകുപ്പ് നിലപ്പാടുകള്‍ തിരുത്തിയില്ലെങ്കില്‍ ശക്തമായ സമരം: ടി.സിദ്ദിഖ് എം.എല്‍ എ

0
site-psd-387
By ന്യൂസ് വയനാട് ബ്യൂറോ

പടിഞ്ഞാറത്തറ: പൂഴിത്തോട് -പടിഞ്ഞാറത്തറ പാത വയനാടിന്റെ കണക്റ്റിവിറ്റിക്ക് ഏറെ പ്രാധാന്യമുള്ളതാണെന്നും,ആ പാതയോട് വനം വകുപ്പ് 1995-ല്‍ സ്വീകരിച്ച നിലപാട് ഇപ്പോള്‍ നടക്കുന്ന ഇന്‍വെസ്റ്റിഗേഷനില്‍ ആവര്‍ത്തിച്ചാല്‍ ശക്തമായ പ്രക്ഷോഭത്തിന് വയനാട് വേദിയാകുമെന്നും താന്‍ അതിന്റെ മുന്‍ നിരയിലുണ്ടാവുമെന്നും ടി സിദ്ദിഖ് എം.എല്‍ എ പറഞ്ഞു.ജനകീയ കര്‍മ്മ സമിതിയുടെ സമരപന്തലിനരുകിലായി നടത്തിയ ഏകദിന സത്യാഗ്രഹത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ജനകീയ കര്‍മ്മ സമിതി പ്രസിഡണ്ട് ശകുന്തള ഷണ്മുഖന്‍ അധ്യക്ഷനായി.

പൂഴിത്തോട് -പടിഞ്ഞാറത്തറ പാത 12 മീറ്റര്‍ വീതിയിലാക്കുന്നതിന് ഭൂമി വീട്ടു നല്‍കിയ കുടുംബാംഗങ്ങളുടെ പ്രതിനിധികള്‍ പടിഞ്ഞാറത്തറ ടൗണില്‍ജനകീയ കര്‍മ്മ സമിതിയുടെ സമരപന്തലിനരുകിലായി നടത്തിയ ഏകദിന സത്യാഗ്രഹത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കക്ഷി രാഷ്ട്രീയത്തിനതീതമായി വികസനത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണം. താന്‍ MLA ആയ ശേഷം 28 തവണ ചുരത്തിലെ ഗതാഗതക്കുരുക്കിലമര്‍ന്നു. ഒകച1ബാധിച്ച എന്നേയും വഹിച്ച് കോഴിക്കോടേക്ക് പോയ ആംബുലന്‍സുപ്പോലും കുരുക്കിലമര്‍ന്നു. ഒരു ജനപ്രതിനിധിയായ തന്റെ അവസ്ഥ ഇതാണെങ്കില്‍ ഇവിടുത്തെ സാധാരണക്കാരുടെ സ്ഥിതിയെന്താണ്. വയനാട്ടിലേക്ക് ഒരു ബദല്‍ പാത എന്നാല്‍ അത് തുരങ്ക പാത മാത്രമാണെന്ന നിലപാട് അംഗീകരിക്കില്ല. ഈ പാതയ്ക്കു വേണ്ടി ജനകീയ കര്‍മ്മ സമിതി നാളുകളായി തുടര്‍ന്നു വരുന്ന പോരാട്ടം ശ്ലാഹനീയമാണ്.

രക്ഷാധികാരി ഫാ വിനോദ്പാക്കാനിക്കുഴിയില്‍,ജില്ലാ പഞ്ചായത്തംഗം എം മുഹമ്മദ് ബഷീര്‍ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായപി.കെ അബ്ദുള്‍റഹ്‌മാന്‍ , അസ്മ, സെയ്ത് മാനന്തവാടി (വെല്‍ഫയര്‍ പാര്‍ട്ടി ) ഗഫൂര്‍ വെണ്ണിയോട് (പൊതുപ്രവര്‍ത്തകന്‍) എം.പി സുകുമാരന്‍ ബി ജെ പി ജില്ലാ ജനറല്‍ സെക്രട്ടറി, മണി (ആദിവാസി കൂട്ടായ്മ ,) സജി മാത്യു (റാഫ്)അബ്ബാസ് വാഹി SKSSF, രമേശന്‍ കെ , ആര്‍,വാര്‍ഡംഗങ്ങള്‍, വിവിധ രാഷ്ട്രിയ പാര്‍ട്ടി പ്രതിനിധികള്‍, സംഘടനാ പ്രതിനിധികള്‍ സംസാരിച്ചു. കമല്‍ ജോസഫ് സ്വാഗതവും സി.കെ ആലിക്കുട്ടി നന്ദിയും പറഞ്ഞു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *