April 22, 2026

വിലങ്ങാട് പാത യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിക്കാത്തത് അഴിമതി നടത്തിയാലും ഈ പാതയില്‍ നിന്നും ഒന്നും കിട്ടാനില്ലാത്തത് കൊണ്ട്: എ.എം കുഞ്ഞിരാമന്‍

0
site-psd-386
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി:കോടികള്‍ മുടക്കി ഗതാഗതയോഗ്യമല്ലാത്തപാത നിര്‍മ്മിക്കുന്ന സര്‍ക്കാര്‍ ചുരുങ്ങിയ ചിലവില്‍ നിര്‍മ്മിക്കാവുന്ന വിലങ്ങാട് പാത യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിക്കാത്തത് അഴിമതി നടത്തിയാലും ഈ പാതയില്‍ നിന്നുംഒന്നും കിട്ടാനില്ലാത്തത് കൊണ്ടാണെന്ന് എടവക പഞ്ചായത്ത് മുന്‍ മെമ്പറും പൊതു പ്രവര്‍ത്തകനുമായ എ എം കുഞ്ഞിരാമന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. വിമാനത്താവളം, റയില്‍വേ സ്റ്റേഷന്‍ എന്നി ഗതാഗത സൗകര്യം ജില്ലക്ക് എളുപ്പമാക്കുന്ന പാതജില്ലയിലെക്കുള്ള ആദ്യകാല വ്യാപാര പാതയായിരുന്നുവെന്നും കോഴിക്കോട് ജില്ലയിലെ വിലങ്ങാടിനെയും കുഞ്ഞോം അങ്ങാടിയെയും ബന്ധിപ്പിക്കുന്ന ഈ പാത ചുരം ഇല്ലാത്ത ഏകപാതയാണെന്നും ചുരം ഇടിഞ്ഞ് വയനാട് ഒറ്റപ്പെട്ടു പോകുന്ന സാഹചര്യത്തില്‍ ഈ പാത യാഥാര്‍ത്ഥ്യമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും എ എം കുഞ്ഞിരാമന്‍ വാര്‍ത്താ സമ്മേളത്തില്‍ ആവശ്യപ്പെട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *