May 6, 2026

സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി

0
site-psd.389
By ന്യൂസ് വയനാട് ബ്യൂറോ

എടപ്പെട്ടി: കോഴിക്കോട് ആസ്റ്റര്‍ മിംമ്സിന്റെയും മേപ്പാടി ഡോക്ടര്‍ മൂപ്പന്‍സ് മെഡിക്കല്‍ കോളേജിന്റെയും എടപ്പെട്ടി ഗവ.എല്‍ പി സ്‌കൂളിന്റെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. എടപ്പെട്ടി ഗവ. എല്‍ പി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ പി എസ് ഗിരീഷ്‌കുമാര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ബി ഖദീജ അധ്യക്ഷനായി.ഗ്രാമീണ മേഖലയിലുള്ളവരുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി നടത്തുന്ന മെഡിക്കല്‍ മിഷന്‍ ്രൈഡവിന്റെ ഭാഗമായാണ് ക്യാമ്പ് നടത്തിയത്.ജനറല്‍ മെഡിസിന്‍, ഇഎന്‍ടി, ഒഫ്താല്‍മോളജി എന്നീ വിഭാഗങ്ങളില്‍ പരിശോധന നടത്തി.

ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് തുടര്‍ചികില്‍സയുള്‍പ്പടെയുള്ള കാര്യങ്ങളില്‍ ഡോക്ടര്‍ മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ പ്രത്യേക സൗകര്യമൊരുക്കും.എസ് എം സി ചെയര്‍മാന്‍ എന്‍ സന്തോഷ്, എം എച്ച് ഹഫീസ് റഹ്‌മാന്‍, എന്‍ പി ജിനേഷ്‌കുമാര്‍, ആര്‍ കീര്‍ത്തി, സാബു സി വയനാട് എന്നിവര്‍ നേതൃത്വം നല്‍കി.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *