ഇന്‍ക്ലൂസീവ് കായികതാരങ്ങള്‍ക്ക് സ്വീകരണം നല്‍കി
കല്‍പ്പറ്റ:ജില്ലയിലെ പൊതു വിദ്യാലയങ്ങളിലെ ഭിന്നശേഷിക്കാരായ സംസ്ഥാന ഇന്‍ക്ലൂസീവ് കായിക മേളയില്‍ പങ്കെടുത്ത കായിക താരങ്ങള്‍ക്ക് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ സ്വീകരണം നല്‍കി. ജില്ല വിദ്യാഭ്യാസ ഓഫീസര്‍ സി.വി മന്‍മോഹന്‍ കെഎഎസ് അനമോദനയോഗം ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ എസ്എസ്‌കെ ജില്ല കോഡിനേറ്റര്‍ അനില്‍കുമാര്‍.വി അധ്യക്ഷനായി.ഡയറ്റ് സീനിയര്‍ ലക്ചറര്‍ ഡോ.മനോജ്കുമാര്‍ മാട്ടിവേഷന്‍ ക്ലാസെടുത്തു.
ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഫ്രാന്‍സിസ് കെ.എം സ്വാഗതം പറഞ്ഞു.വൈത്തിരി എഇഒ ബാബു,ബത്തേരി എഇഒ ഷിജിത, സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് കെ.പി വിജയ ടീച്ചര്‍,എക്സിക്യൂട്ടിവ് ഹരി നാരായണന്‍,എസ്എസ്‌കെ ഡിപിഒ വില്‍സണ്‍ തോമസ്,ട്രെയ്നര്‍ സതീഷ് ബാബു,കായികാധ്യാപകര്‍,സ്പെഷ്യല്‍ എജ്യുക്കേറ്റര്‍മാര്‍,സി ആര്‍ സി സി മാര്‍ മുതലായവര്‍ അനുമോദനയോഗത്തില്‍ പങ്കെടുത്തു.ഇന്‍ക്ളൂസിവ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന എസ്എസ്‌കെ ഡിപിഒ ജോണ്‍ എന്‍.ജെ അനുമോദന യോഗത്തിന് നന്ദിയറിയിച്ചു.





Leave a Reply