പനവല്ലി മാനിക്കൊല്ലി പാലം നിര്‍മാണത്തിന് എട്ട് കോടിയുടെ ഭരണാനുമതി
പനവല്ലി: തിരുനെല്ലി ഗ്രാമ പഞ്ചായത്തിലെ പനവല്ലി മാനിക്കൊല്ലി പുതിയ പാലം നിര്‍മാണത്തിന് സര്‍ക്കാര്‍ എട്ട് കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി പട്ടികജാതി പട്ടികവര്‍ഗ്ഗപിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍. കേളു അറിയിച്ചു. മുന്‍വര്‍ഷത്തെ പ്രളയത്തില്‍ തകര്‍ന്ന പാലമാണിത്. പാലം തകര്‍ന്നതോടെ അയ്യപ്പന്‍ മൂല ഉന്നതി ഉള്‍പ്പെടുന്ന ഒരു പ്രദേശമാകെ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. ഇവിടേക്കുള്ള വാഹന ഗതാഗതവും പാടെ നിലച്ചു. പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ പ്രദേശത്തെ യാത്രാ പ്രശ്നം പൂര്‍ണ്ണമായും പരിഹരിക്കപ്പെടും.
നിര്‍മാണത്തിന് സാങ്കേതികാനുമതി നേടി ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തികരിച്ച് എത്രയും വേഗം പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.





Leave a Reply