May 3, 2026

കേര പദ്ധതിയില്‍ കാപ്പി കര്‍ഷകര്‍ക്ക് സബ്‌സിഡിയും സഹായങ്ങളും:മെഗാ കാപ്പി കര്‍ഷക രജിസ്‌ട്രേഷന്‍ തിങ്കളാഴ്ച

0
site-psd-186
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി:ലോക ബാങ്ക് ധനസഹായത്തോടെ കാര്‍ഷിക മേഖലയില്‍ വയനാട്ടില്‍ വന്‍ പദ്ധതി വരുന്നു.കാപ്പികൃഷി ക്കാണ് കൂടുതല്‍ ആനുകൂല്യങ്ങള്‍.കൃഷി വകുപ്പും കോഫി ബോര്‍ഡും ചേര്‍ന്നാണ് വയനാട്ടില്‍ കോടികളുടെ പദ്ധതി നടപ്പിലാക്കുന്നത്.കോഫി ബോര്‍ഡിന്റെ നിലവിലുള്ള പദ്ധതികളും സബ്‌സിഡികളും കൂടാതെയാണ് പുതിയ കേര പദ്ധതി.കാപ്പി കര്‍ഷകര്‍ക്ക് നിലവിലുള്ള തോട്ടങ്ങളില്‍ ജലസേചനത്തിന് സബ്‌സിഡി നല്‍കും.പ്രായം ചെന്നതും ഉല്‍പ്പാദനം കുറഞ്ഞതുമായ പഴയ ചെടി വെട്ടിമാറ്റി പുതിയ ചെടികള്‍ നടുന്ന പുന:കൃഷിക്ക് 10 ഹെക്ടര്‍ വരെയുള്ള കര്‍ഷകര്‍ക്ക് സഹായം ലഭിക്കും.ഒരു ഹെക്ടറിന് 1, 10,000 രൂപവരെ സബ്‌സിഡി ലഭിക്കും.സര്‍ട്ടിഫിക്കേഷന്‍ ചിലവുകള്‍ക്ക് 75 ശതമാനം സബ്‌സിഡി നല്‍കും.തൈ ഉല്പാദനത്തിന് നഴ്‌സറിക്ക് അടിസ്ഥാന സൗകര്യമൊരുക്കുന്നതിനും സബ്‌സിഡിയുണ്ട്.

ഇതിന്റെ ഭാഗമായി കേര പദ്ധതിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും കോഫി ബോര്‍ഡ് ജോയിന്റ് ഡയറക്ടര്‍ ഡോ എം. കറുത്തമണിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. പരമാവധി കര്‍ഷകര്‍ക്ക് സബ്‌സിഡി ലഭ്യമാക്കുന്നതിന് ബോധവല്‍ക്കരണ പരിപാടി നടത്താന്‍ തീരുമാനമായി. ആദ്യ താലൂക്ക് തല ബോധവല്‍ക്കരണ പരിപാടിയും കാപ്പി കര്‍ഷക രജിസ്‌ട്രേഷനും പത്താം തിയതി തിങ്കളാഴ്ച രാവിലെ 10 മണി മുതല്‍ മാനന്തവാടി എരുമത്തെരുവില്‍ വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഓഡിറ്റോറിയത്തില്‍ നടക്കും. ഇന്ത്യാ കോഫി ആപ്പ് രജിസ്‌ട്രേഷന് ഉച്ചക്ക് 12-30 വരെ സൗകര്യമുണ്ടായിരിക്കുമെന്ന് കോഫി ബോര്‍ഡ് അധികൃതര്‍ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *