July 1, 2026

തരുവണ ഗവ യു പി സ്കൂൾ കരിങ്ങാരിയിൽ  ദുരന്ത അതിജീവന പരിശീലനം നടത്തി

0
IMG_20251202_190239
By ന്യൂസ് വയനാട് ബ്യൂറോ

തരുവണ :ഗവ. യു പി സ്കൂൾ കരിങ്ങാരിയിൽ സ്കൂൾ സോഷ്യൽ സർവീസ് സ്കീമിൻ്റെ നേതൃത്വത്തിൽ ദുരന്ത അതിജീവന പരിശീലന പരിപാടി സംഘടിപ്പിച്ചു. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സതീഷ്, ഷൈജറ്റ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.

വെള്ളപ്പൊക്ക അതിജീവനം , പ്രകൃതി ദുരന്തങ്ങളിൽ നിന്നും രക്ഷപ്രാപിക്കൽ, നിത്യജീവിതത്തിൽ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ, ജീവൻ രക്ഷാ ഉപകരണങ്ങളും അവയുടെ പ്രയോഗവും തുടങ്ങിയവയിൽ വിദ്യാർഥികൾക്ക് പ്രായോഗിക പരിശീലനം നൽകി. ബാലൻ പുത്തൂർ , മമ്മൂട്ടി കെ ,ബേബി ചൈതന്യ, ഹർഷ കെ ആർ,നിതാര ദേവസ്യ എന്നിവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *