അഴിമതിയിൽ മുങ്ങിക്കുളിച്ച ഇടതുപക്ഷത്തെ തിരുത്തണം:എം.എം. ഹസൻ
മേപ്പാടി :മേപ്പാടി പഞ്ചായത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ വിജയ പ്രചാരണത്തിന്റെ ഭാഗമായി യു.ഡി.എഫ് കമ്മിറ്റി സംഘടിപ്പിച്ച വാഹനജാഥയുടെ സമാപന സമ്മേളനം മേപ്പാടി ടൗണിൽ കെ.പി.സി.സി മുൻ പ്രസിഡന്റ് എം. എം. ഹസൻ ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്ത് ഭരിക്കുന്ന ഇടതുപക്ഷ മുന്നണി സർക്കാർ അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുന്ന സാഹചര്യത്തിൽ ഈ ഭരണകൂടത്തെ സംശോധനയ്ക്ക് വിധേയമാക്കാൻ വോട്ടർമാർ ഈ തിരഞ്ഞെടുപ്പിനെ ഒരു അവസരമായി ഉപയോഗിക്കണമെന്ന് അദ്ദേഹം പ്രസ്താവിച്ചു.
യോഗത്തിൽ ബി. നാസർ അധ്യക്ഷത വഹിച്ചു.
കൂടാതെ കെ.പി.സി.സി മെമ്പർ പി. പി. ആലി, ടി. ഹംസ, ബി. സുരേഷ് ബാബു, പി.കെ. അഷറഫ്, ടി. ശിഹാബ്, ഒ. ഭാസ്കരൻ, സി. എ. അരുൺദേവ്, എ. രാംകുമാർ, ടി. എ. മുഹമ്മദ്, പി. ഇ. ഷംസുദ്ദീൻ എന്നിവർ പ്രസംഗിച്ചു.





Leave a Reply