June 10, 2026

യുവാവിനെ അക്രമിച്ചു പരിക്കേല്‍പ്പിച്ച കേസ്: ഒളിവിലായിരുന്ന രണ്ട് പേര്‍ കൂടി പിടിയില്‍

0
IMG_20251203_195023
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: യുവാവിനെ അക്രമിച്ചു പരിക്കേല്‍പ്പിച്ച കേസില്‍ ഒളിവിലായിരുന്ന രണ്ട് പേര്‍ കൂടി പിടിയില്‍. കുപ്പാടി, ആലക്കല്‍ വീട്ടില്‍, അശ്വിന്‍, നെന്മേനി, മാക്കുറ്റി, കൊളക്കാടന്‍ വീട്ടില്‍, കെ.എസ്. ആദില്‍(25) എന്നിവരെയാണ് ബത്തേരി എസ്.ഐ രാംകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. അശ്വിനെ ചൊവ്വാഴ്ച മൈസൂരില്‍ നിന്നും ആദിലിനെ മാക്കുറ്റിയില്‍ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്.

 

24.11.2025 തീയതി രാത്രിയാണ് ബത്തേരി ഗാന്ധി ജംഗ്ഷനില്‍ വെച്ച് നെല്ലറച്ചാല്‍ സ്വദേശിയെ അക്രമിസംഘം കൈകൊണ്ടടിച്ചും ചവിട്ടിയും ആയുധം കൊണ്ട് തലക്കടിച്ചും പരിക്കേല്‍പ്പിച്ചത്. കേസില്‍ കൃഷ്ണഗിരി, പാതിരിപ്പാലം, കൈതകാട്ടില്‍ വീട്ടില്‍, നവീന്‍ ദിനേഷ്(24)നെ മുമ്പ് അറസ്റ്റ് ചെയ്തിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *