June 30, 2026

തദ്ദേശതെരഞ്ഞെടുപ്പ് ബ്രഹ്‌മഗിരി തട്ടിപ്പിന് ജനങ്ങള്‍ നല്‍കുന്ന മറുപടിയാകും: ഒ ജെ ജനീഷ്

0
IMG_20251203_193846
By ന്യൂസ് വയനാട് ബ്യൂറോ

വടുവഞ്ചാല്‍: വയനാട്ടിലെ സി പി എം നേതാക്കളുടെ നേതൃത്വത്തില്‍ നടന്ന ബ്രഹ്‌മഗിരി തട്ടിപ്പിന് ജനങ്ങള്‍ നല്‍കുന്ന ശക്തമായ മറുപടിയായിരിക്കും വയനാട് ജില്ലയിലെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ ഫലമെന്ന് യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ ജെ ജെനീഷ്. വയനാട്ടില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ തെരഞ്ഞെടുപ്പ് പ്രചരണപരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ബുധനാഴ്ച രാവിലെ എട്ടുമണി മുതല്‍ ഒമ്പതു വരെ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിലെ മുപ്പൈനാട് ഡിവിഷനില്‍ നിന്നും മത്സരിക്കുന്ന സംസ്ഥാന ജനറല്‍ സെക്രട്ടറി അരുണ്‍ദേവിന്റെ പിന്തുണയ്ക്കായി വീടുകളിലെത്തി ജനീഷ് വോട്ടഭ്യര്‍ഥിച്ചു. തുടര്‍ന്ന് 11 മണിക്ക് ജില്ല പഞ്ചായത്ത് കേന്നിച്ചിറ ഡിവിഷനില്‍ മത്സരിക്കുന്ന യൂത്ത്‌കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അമല്‍ ജോയിക്ക് വേണ്ടി വിവിധയിടങ്ങളിലെത്തി അദ്ദേഹം പ്രചരണം നടത്തി. ജില്ല വൈസ് പ്രസിഡന്റുമാര്‍ മത്സരിക്കുന്ന മീനങ്ങാടി ബ്ലോക്ക് പഞ്ചായത്തിലും, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലും പ്രചാരണ പര്യടനം പൂര്‍ത്തിയാക്കിയ ശേഷം ഉച്ചയ്ക്ക് ശേഷമാണ് അദ്ദേഹം ജില്ലയില്‍ നിന്നും മടങ്ങിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *