പിണറായി വിജയൻ ഇന്ത്യയിലെ അവസാന മുഖ്യമന്ത്രിയെന്ന് മുസ്ലീം ലീഗ് സെക്രട്ടറി കെ എം ഷാജി
വെള്ളമുണ്ട:ഇന്ത്യയിൽ അവശേഷിക്കുന്ന ഏക മുഖ്യമന്ത്രിയായ പിണറായി വിജയൻ ഇന്ത്യയിലെ അവസാനത്തെ മുഖ്യമന്ത്രികൂടിയാണന്നു സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറി കെ.എം.ഷാജി പറഞ്ഞു.ഗ്രാമ പഞ്ചായത്തുകളുടെ അധികാരങ്ങളും,ഫണ്ടുകളും വെട്ടിക്കുറച്ച പിണറായിക്ക് അടുത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി കിട്ടും.കേന്ദ്രം കൊണ്ട് വന്ന പി.എം.ശ്രീ യടക്കം ഒരു പദ്ധതിക്കും നോ പറയാത്ത ഒരു ഗവണ്മെന്റ് ആണ് പിണറായി സർക്കാരെന്നു ഷാജി പറഞ്ഞു.ബി.ജെ.പി.പ്രീണനമാണ് നടത്തുന്നത്.ഇടതു പക്ഷത്തിന്റെ കപട രാഷ്ട്രീയം തിരിച്ചറിയണമെന്ന് അദ്ദേഹം പറഞ്ഞു.വെള്ളമുണ്ടയിൽ ചേർന്ന പൊതുയോഗം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.അജ്മൽ കുംചിയിൽ അദ്ധ്യക്ഷം വഹിച്ചു.ഷിബു മീരാൻ,എ.കെ
നാസർ,മോയി ആറങ്ങാടൻ,പി.സി.ഇബ്രാഹിം ഹാജി,ഷാജി ജേകബ്,വി.കെ.അബ്ദുള്ള ഹാജി,ബഷീർ പടയൻ,അഹമ്മദ് മാസ്റ്റർ,കെ.സി.മായൻ ഹാജി,ടി.നാസർ,,മുതിര മായൻ,ഉസ്മാൻ പള്ളിയാൽ,പടയൻ മമ്മൂട്ടിഹാജി, സ്ഥാനാർഥികളായ മുഫീദ തസ്‌നി,സി.പി.മൊയ്‌ദു ഹാജി,പി.കെ.സലാം,സെൽമ മോയി,ആതിക്ക ബായി,കേളോത് അബ്ദുള്ള,,ലീല ഗണേഷ്,പ്രകാശൻ,സുമേഷ്,ഒ.ടി.ഉനൈസ് തുടങ്ങിയവർ സംബന്ധിച്ചു.





Leave a Reply