യു ഡി എഫ് ചരിത്ര വിജയം നേടുമെന്ന് മുസ്ലീം യൂത്ത് ലീഗ് പ്രസിഡന്റ് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ
തൊണ്ടർനാട്: സമകാലിക രാഷ്ട്രീയം മനസ്സിലാക്കുന്ന ഏവരും യൂ ഡി എഫിന് വോട്ട് ചെയ്യുമെന്നും യൂ ഡി എഫ് തൊണ്ടർനാട്ടിലും കേരളത്തിലും ചരിത്ര വിജയം നേടുമെന്നും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾപറഞ്ഞു. യൂ ഡി എഫ്. പതിനേഴു വർഡ് കമ്മിറ്റികൾ സംയുക്തമായി സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയിരുന്നു അദ്ദേഹം. പഞ്ചായത്ത് യൂ ഡി. എഫ് ഇലക്ഷൻ കമ്മിറ്റി ചെയർമാൻ ടി. മൊയ്തു അധ്യക്ഷത വഹിച്ചു. സംസ്ഥാന മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻകല്ലായി, സെക്രട്ടറി സി. മമ്മൂട്ടി സാഹിബ്, ജില്ലാ പ്രസിഡന്റ് കെ കെ അഹ്‌മദ് ഹാജി, ജനറൽ സെക്രട്ടറി ടി. മുഹമ്മദ്, കെ പി സി സി രാഷ്ട്രീയ കാര്ര്യ സമിതി അംഗം മുൻ മന്ത്രി പി കെ ജയലക്ഷ്മി എന്നിവർ പ്രസംഗിച്ചു. മുന്ദിർ ആർ. വി സ്വാഗതാവും ബെന്നി നന്ദിയുംപറഞ്ഞു





Leave a Reply