June 30, 2026

ജില്ലാ പഞ്ചായത്ത്; കൈവിട്ട എടവക തിരിച്ചു വരുമോ ? കഴിഞ്ഞ തവണ കൈവിട്ട എടവക ജില്ലാ പഞ്ചായത്ത് ഡിവിഷൻ യു.ഡി.എഫ് തിരിച്ച് പിടിക്കുമോ എന്നാണ് എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. യു.ഡി.എഫിന് വ്യക്തമായ മുൻതൂക്കമുള്ള ഡിവിഷനിൽ കഴിഞ്ഞ തവണ എൽ.ഡി.എഫിലെ കെ. വിജയൻ അട്ടിമറി വിജയം നേടുകയായിരുന്നു. യു.ഡി.എഫിലെ അഡ്വ.ശ്രീകാന്ത് പട്ടയനെയാണ് പരാജയപ്പെടുത്തിയത്. ഇത്തവണ ജിൽസൺ തൂപ്പുംങ്കര (യു.ഡി.എഫ്), ജസ്റ്റിൻ ബേബി (എൽ.ഡി.എഫ്.), അഡ്വ.അമൃതരാജ് ( ബി.ജെ.പി.) എന്നിവരാണ് മത്സരിക്കുന്നത്. കുടിവെള്ളം, റോഡ് വികസനം തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങളാണ് ഡിവിഷൻ നേരിടുന്നത്. ചില കാലയളവ് ഒഴിച്ച് എക്കാലത്തും എടവക യു.ഡി.എഫിനെ തുണച്ചിരുന്ന സ്ഥലമാണ്. ഇത്തവണ ഡിവിഷൻ നിലനിർത്താൻ ജീവൻമരണ പോരാട്ടത്തിലാണ് എൽ.ഡി.എഫ്. ഏറ്റവും അനുയോജ്യനായ സ്ഥാനാർത്ഥിയെയാണ് അവർ നിർത്തിയിരിക്കുന്നത്. ഒരു തവണ കൈവിട്ട ഡിവിഷൻ തിരിച്ചുപിടിക്കുക എന്നത് യു.ഡി.എഫിന്റെ അഭിമാനകാര്യമാണ്. അതു കൊണ്ടു തന്നെ ജാതി- മത-സമുദായ പരിഗണനകളെല്ലാം ഉൾക്കൊണ്ടാണ് സ്ഥാനാർത്ഥിയെ നിർത്തിയത്.

0
Oplus_131072

Oplus_131072

By ന്യൂസ് വയനാട് ബ്യൂറോ

കഴിഞ്ഞ തവണ കൈവിട്ട എടവക ജില്ലാ പഞ്ചായത്ത് ഡിവിഷൻ യു.ഡി.എഫ് തിരിച്ച് പിടിക്കുമോ എന്നാണ് എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. യു.ഡി.എഫിന് വ്യക്തമായ മുൻതൂക്കമുള്ള ഡിവിഷനിൽ കഴിഞ്ഞ തവണ എൽ.ഡി.എഫിലെ കെ. വിജയൻ അട്ടിമറി വിജയം നേടുകയായിരുന്നു. യു.ഡി.എഫിലെ അഡ്വ.ശ്രീകാന്ത് പട്ടയനെയാണ് പരാജയപ്പെടുത്തിയത്. ഇത്തവണ ജിൽസൺ തൂപ്പുംങ്കര (യു.ഡി.എഫ്), ജസ്റ്റിൻ ബേബി (എൽ.ഡി.എഫ്.), അഡ്വ.അമൃതരാജ് ( ബി.ജെ.പി.) എന്നിവരാണ് മത്സരിക്കുന്നത്. കുടിവെള്ളം, റോഡ് വികസനം തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങളാണ് ഡിവിഷൻ നേരിടുന്നത്. ചില കാലയളവ് ഒഴിച്ച് എക്കാലത്തും എടവക യു.ഡി.എഫിനെ തുണച്ചിരുന്ന സ്ഥലമാണ്. ഇത്തവണ ഡിവിഷൻ നിലനിർത്താൻ ജീവൻമരണ പോരാട്ടത്തിലാണ് എൽ.ഡി.എഫ്. ഏറ്റവും അനുയോജ്യനായ സ്ഥാനാർത്ഥിയെയാണ് അവർ നിർത്തിയിരിക്കുന്നത്. ഒരു തവണ കൈവിട്ട ഡിവിഷൻ തിരിച്ചുപിടിക്കുക എന്നത് യു.ഡി.എഫിന്റെ അഭിമാനകാര്യമാണ്. അതു കൊണ്ടു തന്നെ ജാതി- മത-സമുദായ പരിഗണനകളെല്ലാം ഉൾക്കൊണ്ടാണ് സ്ഥാനാർത്ഥിയെ നിർത്തിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *