ചെറ്റപ്പാലം കാപ്പിസെറ്റ് റോഡില്‍ സ്പീഡ് വേഗത നിയന്ത്രണത്തിനു സംവിധാനം
പുല്‍പ്പള്ളി: അപകടങ്ങള്‍ തുടര്‍ക്കഥയായ ചെറ്റപ്പാലം-കാപ്പിസെറ്റ് റോഡില്‍ വിവിധ ഭാഗങ്ങളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ നിര്‍ദേശപ്രകാരം സ്പീഡ് ബ്രേക്കറുകള്‍ സ്ഥാപിച്ചു. ചെറ്റപ്പാലം ടൗണ്‍, സ്‌കൂള്‍ ജംഗ്ഷന്‍, ഭജനമഠം ജംഗ്ഷന്‍ എന്നിവിടങ്ങളിലാണ് വേഗനിയന്ത്രണത്തിനു സംവിധാനമായത്. സ്‌കൂള്‍ ജംഗ്ഷനിലെ സ്പീഡ് ബ്രേക്കര്‍ എസ്‌ഐ ടി. അനീഷ് ഉദ്ഘാടനം ചെയ്തു. അപകടങ്ങള്‍ കൂടുന്നത് റോഡ് നിയമങ്ങള്‍ പാലിക്കുന്നതിലെ ഉദസീനതമൂലമാണെന്ന് അദ്ദേഹം പറഞ്ഞു. ട്രാഫിക് നിയമപാലനത്തില്‍ ഏവരും ഉത്തരവാദിത്വം കാട്ടണമെന്ന് ആഹ്വാനം ചെയ്തു. തണല്‍ റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പി.വി. വര്‍ഗീസ്, സെക്രട്ടറി ബിനില്‍കുമാര്‍ തൂപ്ര, ട്രഷറര്‍ ടി.വി. മോഹനന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് മാത്യു മത്തായി ആതിര, ചെറ്റപ്പാലം യാക്കോബായ സിംഹാസന പള്ളി വികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍ എന്നിവര്‍ പ്രസംഗിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ്, ചെറ്റപ്പാലം സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മാനേജ്‌മെന്റ് എന്നിവയുടെ സഹകരണത്തോടെ തണല്‍ റസിഡന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകരാണ് സ്പീഡ് ബ്രേക്കറുകള്‍ നിര്‍മിക്കുകയും സ്ഥാപിക്കുന്നതിന് നേതൃത്വം നല്‍കുകയും ചെയ്തത്.





Leave a Reply