സമസ്ത:നൂറാംവാർഷികം ജില്ലയിലെ പ്രചരണ പ്രവർത്തനങ്ങൾ ഊർജിതമാക്കും
വെങ്ങപ്പള്ളി :ഫെബ്രുവരി ആദ്യവാരം കാസർഗോഡ് കുണിയയിൽ നടക്കുന്ന സമസ്ത നൂറാം വാർഷികസമ്മേളനത്തിൻ്റെ പ്രചരണ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ വെങ്ങപ്പള്ളി ശംസുൽ ഉലമാ ഇസ്ലാമിക് അക്കാദമിയിൽചേർന്ന ജില്ലാ സ്വാഗത സംഘം യോഗം തീരുമാനിച്ചു.ഈ മാസം 19 മുതൽ നടക്കുന്ന ജില്ലാ സന്ദേശ റാലിക്ക് അന്തിമ രൂപം നൽകുകയും 25 ന് ജില്ലയിലെത്തുന്ന ശതാബ്ദി യാത്രക്കുള്ള സ്വീകരണം ചരിത്ര സംഭവമാക്കാനും തീരുമാനിച്ചു.കൂടാതെ സംസ്ഥാന ക്യാമ്പിൽ രജിസ്റ്റർ ചെയ്തവർക്കുള്ള പ്രീ – ക്യാമ്പ് വെങ്ങപ്പള്ളിയിലും ജംഇയ്യത്തുൽ മുഅല്ലിമീൻ ബഹു ജനറാലി പനമരത്തും എസ്.കെ.എസ്.എസ്.എഫ് വിഖായ ഹൈവേ മാർച്ച് കൽപ്പറ്റയിലും നടത്താനും ജനുവരി അവസാനത്തിൽ മുതഅല്ലിം സംഗമം നടത്താനും തീരുമാനിച്ചു.യോഗത്തിൽ ജില്ലാ വർക്കിംഗ് ചെയർമാൻ സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങൾ അദ്ധ്യക്ഷനായി .കേന്ദ്ര മുശാവറ മെമ്പർ വി. മൂസക്കോയ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. മദ്റസ മാനേജ്മെൻ്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് കെ ടി ഹംസ മുസ്ലിയാർ മുഖ്യ പ്രഭാഷണം നടത്തി .പോള ഇബ്രാഹിം ദാരിമി പ്രാർത്ഥനക്ക് നേതൃത്വം നൽകി എം ഹസ്സൻ മുസ്ലിയാർ ചർച്ച ഉദ്ഘാടനം ചെയ്തു.കെ. എ. നാസർ മൗലവി സ്വാഗത സംഘ പദ്ധതിയും സി.പി.ഹാരിസ് ബാഖവി ശതാബ്ദി യാത്രയുടെ മാർഗ രേഖയും വിശദീകരിച്ചു.സയ്യിദ് കെ വി എസ് ഇമ്പിച്ചിക്കോയ തങ്ങൾ, കാഞ്ഞായി മമ്മൂട്ടി മുസ്ലിയാർ, എ കെ ഇബ്രാഹിം ഫൈസി വാളാട്, കെ കെ എം ഹനീഫൽ ഫൈസി,ഇബ്രാഹീം ഫൈസി പേരാൽ, പി പി അബ്ദുൽ ഖാദർ ഹാജി,മൊയ്തീൻകുട്ടി പിണങ്ങോട്, കെ മുഹമ്മദ്കുട്ടി ഹസനി കണിയാമ്പറ്റ, സി കെ ഷംസുദ്ദീൻ റഹ്മാനി,റിയാസ് ഫൈസി പാപ്ലശേരി,നൗഷീർ വാഫി,എ കെ അലി മാസ്റ്റർ,അബ്ബാസ്ഫൈസി,ഇസ്മായിൽ ദാരിമി കെല്ലൂർ,പി സുബൈർ ഹാജി ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു സി അബ്ദുൽ ഖാദർ മടക്കിമല, വി അബൂബക്കർ ഹാജി, എം സി ഉമർ മൗലവി, പി കുഞ്ഞബ്ദുള്ള ഹാജി, പനന്തറ മുഹമ്മദ്,ഷംസുദ്ദീൻ ദാരിമി, റാഷിദ് വാഫി,ഷഫീഖ് ഫൈസി,അബൂബക്കർ റഹ്മാനി, എ പി റസാഖ് മൗലവി,അബ്ദുറഹ്മാൻ ഫൈസി,നൗഷാദ് ദാരിമി അമ്പലവയൽ, സയ്യിദ് യാക്കൂബ് തങ്ങൾ,നൗഷാദ് മൗലവി നെല്ലിയമ്പം,ഹാഷിം ദാരിമി ആറുവാൾ,ഷംസുദ്ദീൻ വാഫി, കെസി നവാസ്,അബ്ദുൽ ഹമീദ് ഫൈസി, സുഹൈൽ വാഫി,അബ്ബാസ് വാഫി,അബ്ദുൽ ലത്തീഫ് വാഫി,സുബൈർ വാഫി,ജാഫർ മണ്ണിൽ,റിയാസ് ഫൈസി ചേരമ്പാടി,ജാഫർ ദാരിമി കുപ്പാടി, ഉസ്മാൻ മഞ്ചേരി, പിടി ഫാറൂക്ക് ഹാജി, കെ സി മുനീർ സംബന്ധിച്ചു ജില്ലാ കൺവീനർ എസ് മുഹമ്മദ് ദാരിമി സ്വാഗതവും ഇബ്രാഹീം ഫൈസി പേരാൽ നന്ദിയും പറഞ്ഞു.





Leave a Reply