മുസ്ലിം ലീഗ് പ്രസിഡന്റ് സി.പി.മൊയ്‌ദീൻ ഹാജിക്ക് ഇരട്ടി മധുരം
തരുവണ :ബ്ലോക്ക് പഞ്ചായത്തിൽ ജില്ലയിൽ ഉയർന്ന ഭൂരിപക്ഷം നേടിയ മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് സി.പി.മൊയ്‌ദീൻ ഹാജിക്ക് ഇരട്ടി മധുരം.മൊയ്‌ദീൻ ഹാജി മത്സരിച്ച കട്ടയാട് ബ്ലോക്ക് പഞ്ചായതിൽ നിന്നും ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ(ബ്ലോക്ക്പഞ്ചായത്തിൽ2629) വിജയിച്ചതിനു പുറമെ സി.പി.മൊയ്‌ദു ഹാജിയടക്കം മണ്ഡലം നേതാക്കളുടെ ഇടപെടൽ തിരുനെല്ലിപഞ്ചായത്ത് ഒഴിച്ചു താലൂക്കിലെ മുഴുവൻ ഗ്രാമ പഞ്ചായത്തും,ബ്ലോക്കും,മുനിസിപ്പാലിറ്റിയും പിടിച്ചെടുക്കാൻ യു.ഡി.എഫ്.ന് സാധിച്ചു.അഞ്ചു സീറ്റ് ഉണ്ടായിരുന്ന വെള്ളമുണ്ട പഞ്ചായത്തിൽ മത്സരിച്ച പതിനാലു സീറ്റിലും,നാല് സീറ്റ് ഉണ്ടായിരുന്ന എടവകയിൽ മത്സരിച്ച ഏഴ് സീറ്റിലും അടക്കം പനമരം,തൊണ്ടർനാട്,തവിഞ്ഞാൽ,തുടങ്ങി അഞ്ചു പഞ്ചായത്തിലും,മാനന്തവാടി മുനിസിപ്പാലിറ്റി,മാനന്തവാടി ബ്ലോക്ക് എന്നിവയിലും സീറ്റ് വർധിപ്പിച്ചു കൊണ്ട് നേട്ടം ഉണ്ടാക്കാൻ സി.പി.മൊയ്‌ദു ഹാജി നേതൃത്വം നൽകിയ മണ്ഡലം കമ്മിറ്റിക്കു അഭിമാനിക്കാൻ സാധിക്കും.





Leave a Reply