October 22, 2026

താമരശ്ശേരി ചുരത്തിലെ ​ഗതാ​ഗതക്കുരുക്കിന് പരിഹാരം വേണം; 28ന് ഉപവാസ സമരവുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

0
892fd410-8489-4eab-a4a6-9f909c3b4c7d
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: വയനാടിന്റെ ഗതാഗത ജീവനാഡിയായ ദേശീയപാത 766ലെ താമരശ്ശേരി ചുരത്തിൽ നിരന്തരമായി ഉണ്ടാകുന്ന ഗതാഗതക്കുരുക്കിനും യാത്രാദുരിതത്തിനും ശാശ്വത പരിഹാരം ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 28ന് ഉപവാസ സമരം നടത്തും. രാവിലെ 10 മുതൽ വൈകിട്ട് 5 വരെ ചുരം കവാടത്തിലാണ് ഏകദിന ഉപവാസ സമരം സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

റെയിൽവേ സംവിധാനവും വിമാനത്താവളവുമില്ലാത്ത വയനാടിന്റെ പ്രധാന ഗതാഗത ആശ്രയമാണ് താമരശ്ശേരി ചുരം വഴിയുള്ള ദേശീയപാത 766. കോഴിക്കോട്, മൈസൂരു, ബംഗളൂരു നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഈ പാതയിൽ മണ്ണിടിച്ചിൽ, റോഡ് തകർച്ച, മണിക്കൂറുകളോളം നീളുന്ന ഗതാഗതക്കുരുക്ക് എന്നിവ പതിവാകുന്നത് ജനജീവിതത്തെയും വ്യാപാര മേഖലയെയും ഗുരുതരമായി ബാധിക്കുന്നതായി ഭാരവാഹികൾ പറഞ്ഞു.

കോഴിക്കോട് ഭാഗത്തുനിന്ന് വയനാട്ടിലേക്ക് എത്തുന്ന പച്ചക്കറി, പലചരക്ക് സാധനങ്ങൾ, മരുന്നുകൾ എന്നിവ മണിക്കൂറുകളോളം ചുരത്തിൽ കുടുങ്ങുന്നത് വലിയ നഷ്ടത്തിനും വിലക്കയറ്റത്തിനും കാരണമാകുന്നു. വയനാട്ടിൽനിന്നുള്ള കാപ്പി, കുരുമുളക്, ഇഞ്ചി, വാഴപ്പഴം തുടങ്ങിയ കാർഷിക ഉൽപ്പന്നങ്ങൾ കൃത്യസമയത്ത് വിപണിയിലെത്തിക്കാനും തടസ്സങ്ങൾ നേരിടുന്നു. ഗതാഗതക്കുരുക്ക് ടൂറിസം മേഖലയെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. അടിയന്തര വൈദ്യസഹായം ആവശ്യമായ ആംബുലൻസുകൾ പോലും ഗതാഗതക്കുരുക്കിൽ കുടുങ്ങുന്നത് ജീവന് ഭീഷണിയാകുന്ന സാഹചര്യവുമുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി.

താൽക്കാലിക അറ്റകുറ്റപ്പണികൾക്കപ്പുറം മണ്ണിടിച്ചിൽ തടയുന്നതിനുള്ള ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ചുരം റോഡ് പുനർനിർമിക്കണമെന്നും 24 മണിക്കൂറും സുഗമമായ ഗതാഗതം ഉറപ്പാക്കണമെന്നും സമിതി ആവശ്യപ്പെട്ടു. നിർദിഷ്‌ട ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിർമാണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ നടപടികൾ സ്വീകരിക്കണം. വയനാട് വഴിയുള്ള നിർദിഷ്ട റെയിൽവേ പാതകൾക്ക് അനുമതി നൽകുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും പോലീസ് സംവിധാനങ്ങളുടെ ഏകോപനത്തോടെ ചരക്ക് വാഹനങ്ങൾക്ക് പ്രത്യേക സമയക്രമം ഏർപ്പെടുത്തി ഗതാഗതക്കുരുക്ക് നിയന്ത്രിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.

റെയിൽവേ പാത ആവശ്യപ്പെടുമ്പോൾ വനപ്രശ്‌നവും വിമാനത്താവളം ആവശ്യപ്പെടുമ്പോൾ പരിസ്ഥിതി പ്രശ്നങ്ങളും ചൂണ്ടിക്കാട്ടപ്പെടുന്ന സാഹചര്യത്തിൽ, നിലവിലുള്ള ഏക പ്രധാന റോഡെങ്കിലും സുരക്ഷിതവും സുഗമവുമാക്കാൻ ജനപ്രതിനിധികളും കേന്ദ്രകേരള സർക്കാരുകളും അടിയന്തരമായി ഇടപെടണം. ഗതാഗത സ്‌തംഭനം തുടർന്നാൽ വയനാടിലെ പത്തുലക്ഷത്തോളം ജനങ്ങളെയും
സുരക്ഷിതവും സുഗമവുമാക്കാൻ ജനപ്രതിനിധികളും കേന്ദ്രകേരള സർക്കാരുകളും അടിയന്തരമായി ഇടപെടണം. ഗതാഗത സ്‌തംഭനം തുടർന്നാൽ വയനാട്ടിലെ പത്തുലക്ഷത്തോളം ജനങ്ങളെയും വ്യാപാരികളെയും നേരിട്ട് ബാധിക്കുകയും വ്യാപാര സ്ഥാപനങ്ങൾ അടച്ചുപൂട്ടേണ്ട സാഹചര്യമുണ്ടാകുകയും ചെയ്യുമെന്ന് സമിതി മുന്നറിയിപ്പ് നൽകി.

വയനാടിന്റെ വ്യാപാരകാർഷികടൂറിസം മേഖലകളുടെ നിലനിൽപ്പിനായി ചുരം ഗതാഗത പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുന്നതുവരെ ശക്തമായ പ്രക്ഷോഭപരിപാടികളുമായി മുന്നോട്ടുപോകുമെന്നും ഭാരവാഹികൾ അറിയിച്ചു.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ പ്രസിഡന്റ് ജോജിൻ ടി. ജോയ്, ജനറൽ സെക്രട്ടറി കെ. ഉസ്‌മാൻ, ട്രഷറർ നൗഷാദ് കരിമ്പനക്കൽ, യൂത്ത് വിങ് ജില്ലാ പ്രസിഡൻ്റ് ഷൈജൽ കുന്നത്ത് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *