നിർഝരി നാട്യകലാ അക്കാദമി സംഘടിപ്പിച്ച 4 ദിവസത്തെ ഭരതനാട്യം ശില്പശാല സമാപിച്ചു
പടിഞ്ഞാറത്തറ:നിർഝരി നാട്യകലാ അക്കാദമി പടിഞ്ഞാറത്തറയിൽ സംഘടിപ്പിച്ച 4 ദിവസത്തെ ഭരതനാട്യം ശില്പശാല സമാപിച്ചു. സമാപന ചടങ്ങിൽ പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ അസ്മ ശില്പശാലയിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് സമ്മാനിച്ചു. ശില്പശാലയ്ക്ക് നേതൃത്വം നൽകിയ നർത്തകിയും അദ്ധ്യാപികയുമായ നീതു കലാക്ഷേത്ര, എം. രമേശൻ മാസ്റ്റർ, രജിത പി.ആർ, ജിനിത കെ ആർ, പാർവ്വതി എസ് നായർ, ആദിത്യ കല്യാൺ എന്നിവർ സംസാരിച്ചു.




Leave a Reply