പരിശീലന പരിപാടി സംഘടിപ്പിച്ചു
പനമരം: വയനാട് ജില്ല ജനമൈത്രി പോലീസ് ജനമൈത്രി സമിതി അംഗങ്ങൾക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു. പനമരം പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്ന പരിശീലന പരിപാടി ഡി.സി.ആർ.ബി ഡിവൈ.എസ്.പി എം.എം. അബ്ദുൾ കരീം ഉദ്ഘാടനം ചെയ്തു. ജനമൈത്രി പോലീസ് ജില്ല അസി. നോഡൽ ഓഫീസർ കെ.എം. ശശിധരൻ അധ്യക്ഷത വഹിച്ചു. ‘ജനമൈത്രി പദ്ധതി’ എന്ന വിഷയത്തിൽ റിട്ട. പോലീസ് സൂപ്രണ്ട് പ്രിൻസ് എബ്രഹാം, കേരള പോലീസിൻ്റെ ഡി – ഡാഡ് പദ്ധതിയെക്കുറിച്ച് ജില്ല പോലീസ് ഡി ഡാഡ് കൗൺസിലർ അനുശ്രീ എന്നിവർ ക്ലാസെടുത്തു. പരിപാടിയിൽ പനമരം പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ സന്തോഷ് മോൻ, എസ്.പി.സി അസി. നോഡൽ ഓഫീസർ കെ. മോഹൻദാസ് എന്നിവർ സംസാരിച്ചു. എ.എസ്.ഐ രഞ്ജിത സുമം സ്വാഗതവും ഹോപ് പദ്ധതി കോഡിനേറ്റർ ദീപ നന്ദിയും പറഞ്ഞു . ജില്ലയിൽ ജനമൈത്രി പദ്ധതി ഇനിയും മികച്ച രീതിയിൽ മുന്നോട്ട് കൊണ്ട് പോകാൻ തീരുമാനിച്ചു. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നുള്ള ജനമൈത്രി സമിതി അംഗങ്ങൾ പരിപാടിയിൽ സംബന്ധിച്ചു.





Leave a Reply