June 11, 2026

കെ. ടെറ്റ് അദ്ധ്യാപകരുടെ ആശങ്കകൾ അകറ്റുക:എ. കെ. എസ്. ടി. യു

0
IMG_20260116_195320
By ന്യൂസ് വയനാട് ബ്യൂറോ

 

 

കൽപ്പറ്റ: കെ. ടെറ്റ് വിഷയത്തിൽ അധ്യാപകരുടെ ആശങ്കകളകറ്റണമെന്നും കേന്ദ്രസർക്കാർ നിയമ ഭേദഗതി നടത്തണമെന്നും, പൊതുവിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും എ.കെ.എസ്.ടി.യു. ഇരുപത്തിയൊമ്പതാമത് വയനാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സുൽത്താൻ ബത്തേരി അധ്യാപക ഭവനിൽ നടന്ന സമ്മേളനത്തിൽ എ.കെ.എസ്.ടി.യു. സംസ്ഥാന പ്രസിഡണ്ട് കെ.കെ. സുധാകരൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. യാത്രയയപ്പ് സമ്മേളനവും ട്രേഡ് യൂണിയൻ സമ്മേളനവും സിപിഐ സംസ്ഥാന കൗൺസിൽ അംഗം പി. എം. ജോയ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് സുനിൽ അഗസ്റ്റിന്റെ അധ്യക്ഷതയിൽ നടന്ന പ്രതിനിധി സമ്മേളനത്തിൽ ജില്ലാ ജോയിൻ സെക്രട്ടറിമാരായ ബിനിത ടി. രക്തസാക്ഷി പ്രമേയവും ജിത്തുരാജ് സി.പി. അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ല സെക്രട്ടറി ശ്രീജിത്ത് വാകേരി പ്രവർത്തന റിപ്പോർട്ടും ട്രഷറർ എൻ.

കരുണാകരൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സി. പി. ഐ ജില്ല അസ്സിസ്റ്റൻ്റ് സെക്രട്ടറി സജി വർഗീസിൻ്റെ അധ്യക്ഷതയിൽ നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ ജിത്തുരാജ് സി. പി. സ്വാഗതവും എൻ. വി. കരുണാകരൻ നന്ദിയും പറഞ്ഞു. സർവീസിൽ നിന്ന് വിരമിക്കുന്ന ബെന്നി തോമസിന് എ.കെ.എസ്.ടി. യു സംസ്ഥാന പ്രസിഡന്റ് കെ. കെ. സുധാകരൻ ഉപഹാരം സമർപ്പിച്ചു. സി. പി. ഐ. ലോക്കൽ സെക്രട്ടറി പി. ജി. സോമനാഥൻ, ജോയിൻ്റ് കൗൺസിൽ ജില്ല സെക്രട്ടറി ടി. ഡി. സുനിൽമോൻ, കെ. ജി. ഒ. എഫ് ജില്ല പ്രസിഡൻ്റ് ഡോ. അസ്സൈനാർ, എ.കെ.എസ്.ടി.യു മുൻ സംസ്ഥാന കമ്മിറ്റി അംഗം സ്റ്റാൻലി ജേക്കബ് എന്നിവർ അഭിവാദ്യങ്ങളർപ്പിച്ചു. മാറി മാറി കേന്ദ്രം ഭരിച്ച സർക്കാരുകൾ അടിച്ചേൽപ്പിച്ച പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക, കേന്ദ്രം കേരളത്തോട് കാണിക്കുന്ന സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക, പന്ത്രണ്ടാം ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക, പി. എം. ശ്രീ പദ്ധതിയുടെ പേരിൽ കേന്ദ്ര സർക്കാർ തടഞ്ഞുവച്ചിരിക്കുന്ന അർഹമായ വിദ്യാഭ്യാസ സാമ്പത്തിക സഹായം സംസ്ഥാനത്തിന് ഉടൻ അനുവദിക്കുക, ക്ഷാമബത്ത കുടിശികയും, അനുവദിച്ച ക്ഷാമബത്തയുടെ കുടിശികയും ഉടൻ അനുവദിക്കുക, യോഗ്യത നേടാൻ അധ്യാപകർക്ക് മതിയായ അവസരം ന്ൽകുക, കേന്ദ്ര നിയമ ഭേദഗതി ഉടൻ കൊണ്ടുവരിക, വിദ്യാ വാഹിനി പദ്ധതിക്ക് ആവശ്യത്തിന് തുക സമയബന്ധിതമായി അനുവദിക്കുക, ഭിന്നശേഷി സംവരണത്തിൻ്റെ പേരിലുള്ള തടസ്സങ്ങൾ പരിഹരിച്ച് എയ്ഡഡ് സ്കൂൾ നിയമനങ്ങൾക്ക് അംഗീകാരം നൽകുക, സർക്കാർ വിദ്യാലയങ്ങളിലെയും, ഡയറ്റുകളിലേയും ഒഴിവുകൾ റിപ്പോർട്ട് ചെയ്യുക, പി. എസ്. സി വഴി നിയമനം നടത്തുക, മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക, സ്കൂൾ ഉച്ചഭക്ഷണത്തുക വർദ്ധിപ്പിക്കുക, ഉച്ചഭക്ഷണം ഹയർ സെക്കൻഡറി വരെ വ്യാപിപ്പിക്കുക, സൗജന്യ യൂണിഫോം തുക സമയബന്ധിതമായി അനുവദിക്കുക, ഹയർ സെക്കന്ററി മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുക, ഓഫീസ് സംവിധാനം ഏർപ്പെടുത്തുക, വി. എച്. എസ്. ഇയിൽ നടപ്പിലാക്കിയ എൻ. എസ്. ക്യു. എഫ് പാഠ്യപദ്ധതി കാര്യക്ഷമമാക്കുക ഇത് എല്ലാ ഹയർ സെക്കൻഡറി കളിലേക്കും വ്യാപിപ്പിക്കുക, ഭാഷാധ്യാപകരുടെ പ്രൊമോഷൻ നടപടികൾ ത്വരിതപ്പെടുത്തുക, ഹിന്ദിക്ക് അഞ്ചാം ക്ലാസിൽ 3 പിരീഡ് അനുവദിക്കുക, പ്രീ പ്രൈമറി വിദ്യാഭ്യാസം സാർവത്രികമാക്കുക, സേവന വേതന വ്യവസ്ഥകൾ പരിഷ്കരിക്കുക, മതിയായ എണ്ണം കുട്ടികളില്ലാത്ത വിദ്യാലയങ്ങളിലെ അധ്യാപക നിയമനങ്ങൾ അംഗീകരിക്കുക, കലാ, കായിക, പ്രവൃത്തിപരിചയ പഠനത്തിന് എല്ലാ വിദ്യാലയങ്ങളിലും അധ്യാപകരെ നിയമിക്കുക, അധ്യാപകരുടെ എല്ലാ പ്രമോഷൻ തസ്തികകളും നിലനിർത്തുക, മുഴുവൻ വിദ്യാലയങ്ങളിലും കൗൺസിലർമാരെ നിയമിക്കുക തുടങ്ങി 26 പ്രമേയങ്ങൾ ചർച്ച ചെയ്ത് അംഗീകരിച്ചു. പ്രസിഡൻ്റ് ജിത്തുരാജ് സി. പി. വൈസ് പ്രസിഡന്റുമാർ വി. ആർ. പ്രകാശ്, ബിനിത ടി., സെക്രട്ടറി എൻ. വി. കരുണാകരൻ, ജോയിൻ്റ് സെക്രട്ടറിമാർ മനോജ് സി., സുധ പ്രേംജിത്ത് ട്രഷറർ സുനിൽ അഗസ്റ്റിൻ എന്നിവർ ഭാരവാഹികളായി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *