April 16, 2026

നിയമസഭാ തെരഞ്ഞെടുപ്പ്: വോട്ടിങ് യന്ത്രം പരിചയപ്പെടാന്‍ വോട്ടുവണ്ടി

0
IMG_20260217_121718
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍മാരെ ബോധവത്കരിക്കുന്നതിനും പൊതുജനങ്ങള്‍ക്ക് ഇലക്ട്രോണിക് വോട്ടിങ് യന്ത്രം, വിവിപാറ്റ് എന്നിവ പരിചയപ്പെടുത്താനും ജില്ലയില്‍ വോട്ടുവണ്ടി പര്യടനം ആരംഭിച്ചു. കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി മണ്ഡലങ്ങളില്‍ വോട്ടര്‍മാരെ ബോധവത്കരിക്കുന്നതിന് മൂന്ന് വോട്ടുവണ്ടികള്‍ പര്യടനം നടത്തും. കളക്ടറേറ്റില്‍ നിന്നും പര്യടനം ആരംഭിച്ച വോട്ടുവണ്ടി ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ഫ്‌ളാഗ് ഓഫ് ചെയ്തു. പൊതു ജനങ്ങള്‍ക്ക് രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ വോട്ട് വണ്ടികളുടെ സേവനം ഉപയോഗിക്കാം. കളക്ടറേറ്റില്‍ നടന്ന പരിപാടിയില്‍ തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ നിജു കുര്യന്‍, എല്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ കെ. മനോജ് കുമാര്‍, എല്‍.എ ഡെപ്യൂട്ടി കളക്ടര്‍ എം.കെ ഇന്ദു, ഇലക്ഷന്‍ അസിസ്റ്റന്റ് ബിനു, ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *