ഹരിത തെരഞ്ഞെടുപ്പ് സന്ദേശം; ചെമ്പ്ര പീക്കിലേക്ക് സൈക്കിള്‍ റാലി സംഘടിപ്പിച്ചു
കൽപ്പറ്റ: സ്വീപിന്റെ ഭാഗമായി ജില്ലാ ശുചിത്വ മിഷന്റെയും ജില്ലാ ബൈക്കേഴ്സ് ക്ലബിന്റെയും സംയുക്താഭിമുഖ്യത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പു വരുത്തുക,പരിസ്ഥിതി സൗഹൃദ ഗ്രീന്‍ ഇലക്ഷന്‍ സന്ദേശം പ്രചരിപ്പിക്കുക എന്നീ ലക്ഷ്യവുമായി ചെമ്പ്ര പീക്കിലേക്ക് സൈക്കിള്‍ റാലി സംഘടിപ്പിച്ചു. കല്‍പറ്റ ഹോളിഡേയ്സ് ഹോട്ടല്‍ പരിസരത്ത് നിന്നും ആരംഭിച്ച സൈക്കിള്‍ റാലി അസിസ്റ്റന്റ് കളക്ടര്‍ പി.പി അര്‍ച്ചന ഫ്ളാഗ് ഓഫ് ചെയ്തു. ജനാധിപത്യ പ്രക്രിയയില്‍ ഓരോ പൗരനും പങ്കാളികളാകണമെന്നും തെരഞ്ഞെടുപ്പിലൂടെ പ്രകൃതി സംരക്ഷണത്തിന് പ്രാധാന്യം നല്‍കണമെന്നും അസിസ്റ്റന്റ് കളക്ടര്‍ പറഞ്ഞു.
യാത്രാമധ്യേ വോട്ടര്‍മാര്‍ക്കായി ബോധവത്ക്കരണ ലഘുലേഖകള്‍ വിതരണം ചെയ്യുകയും ശുചിത്വ പരിപാലനത്തെക്കുറിച്ച് ക്ലാസുകള്‍ നല്‍കുകയും ചെയ്തു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പ്ലാസ്റ്റിക് ഒഴിവാക്കി പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുക, ആരോഗ്യകരമായ ജീവിതശൈലി ഉറപ്പാക്കുക, സൈക്ലിംഗിലൂടെ കായികക്ഷമതയും പ്രകൃതി സ്നേഹവും വളര്‍ത്തുക എന്ന സന്ദേശത്തോടെയാണ് ചെമ്പ്രയുടെ താഴ് വരയില്‍ റാലി സമാപിച്ചത്.





Leave a Reply