April 30, 2026

തരുവണ അൽ ബിർ പ്രീ-സ്കൂൾ ബിരുദദാനവും വാർഷികാഘോഷവും നടത്തി 

0
IMG_20260402_110352
By ന്യൂസ് വയനാട് ബ്യൂറോ

 

തരുവണ: തരുവണ ‘വീ കെയർ’ അൽ ബിർ ഇസ്ലാമിക് പ്രീ-സ്കൂളിന്റെ രണ്ടാം കോൺവൊക്കേഷൻ കോൺഫ്രൻസും മൂന്നാം വാർഷിക സമാപന സമ്മേളനവും സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. കുരുന്നുകളുടെ കലാപ്രകടനങ്ങളും ബിരുദദാന ചടങ്ങും കൊണ്ട് ശ്രദ്ധേയമായ പരിപാടിയിൽ രക്ഷിതാക്കളും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.

​സയ്യിദ് ശിഹാബുദ്ദീൻ ഇമ്പിച്ചിക്കോയ തങ്ങൾ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിദ്യഭ്യാസത്തോടൊപ്പം മൂല്യാധിഷ്ഠിത വളർച്ചയും കുരുന്നുകളിൽ ഉണ്ടാകണമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. കുട്ടികൾക്കുള്ള ബിരുദദാനവും അദ്ദേഹം നിർവ്വഹിച്ചു. തരുവണ മഹല്ല് കമ്മിറ്റി പ്രസിഡന്റ് കെ.സി. അലി ഹാജി അധ്യക്ഷത വഹിച്ചു. അൽ ബിർ വയനാട് ജില്ലാ കോ-ഓർഡിനേറ്റർ പി.സി. ഉമർ മൗലവി മുഖ്യപ്രഭാഷണം നടത്തി.

​ വെള്ളമുണ്ട ഗ്രാമ പഞ്ചായത് മെമ്പർമാരായ കെ. മമ്മൂട്ടി മദനി, നാസർ സാവാൻ, ദാറുൽ ഉലൂം മദ്രസ സദർ മുഅല്ലിം റഫീഖ് ഫൈസി,ലത്തീഫ് വാഫി,കുപ്പടിത്തറ, എന്നിവർ ആശംസകൾ നേർന്നു.

​പരിപാടിയിൽ ഇബ്രാഹിം മൗലവി, മജീദ് എം.കെ., മായൻ മുഹമ്മദ്, ചാലിയാടൻ അബ്ദുള്ള,നാസർ ഫൈസി,സി. എച്ച് ഹമീദ്,ഇബ്രാഹിം സി.എച്ച്,നാസർ. വി സംബന്ധിച്ചു.

സ്കൂൾ കോ-ഓർഡിനേറ്റർ മുഹമ്മദ് റഹ്‌മാനിയുടെ സ്വാഗതവും അബൂബക്കർ മാസ്റ്റർ നന്ദി പറഞ്ഞു.

വിദ്യാർത്ഥികളുടെ വിവിധ കലാ പരിപാടികൾക്ക് ഹെഡ് ടീച്ചർ ഷറഫുന്നിസ പുളിഞ്ഞാൽ, ബുഷ്‌റ വഫിയ, ത്വാഹിറ മഹ്ദിയ,സൗജത്,ഷെഹീറ പള്ളിക്കൽ, സഹല യാസ്മിൻ ,എന്നിവർ നേതൃത്വം നൽകി പി.ടി.എ പ്രതിനിധികളായ അഫീദ , സമീറ മുഹ്സിന, ആസിമ,തുടങ്ങിയവർ വുദ്യാർത്ഥികൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു .

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *