May 1, 2026

കൽപ്പറ്റ ശ്രീ മാരിയമ്മൻ ദേവീ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

0
IMG_20260404_131103
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: പ്രശസ്തമായ കല്പറ്റ ശ്രീ മാരിയമ്മൻ ദേവീ ക്ഷേത്ര മഹോത്സവത്തിന് ഭക്തിനിർഭരമായ ചടങ്ങുകളോടെ തുടക്കമായി. പന്തിമൂല ക്ഷേത്രപരിസരത്തുനിന്നും ആരംഭിച്ച കൊടിമര ഘോഷയാത്ര മാരിയമ്മൻ ക്ഷേത്ര സന്നിധിയിൽ എത്തിയതിനെത്തുടർന്ന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പാതിരിശ്ശേരി ശ്രീകുമാരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റം നടന്നു. ക്ഷേത്ര സമിതി പ്രസിഡന്റ് കെ. രാജൻ എഫ്.സി.എ, സെക്രട്ടറിയും ഉത്സവാഘോഷ കമ്മിറ്റി ജനറൽ കൺവീനറുമായ എം. മോഹനൻ, ട്രഷറർ എ.സി. അശോകൻ, ജോയിന്റ് സെക്രട്ടറി ബിജു വി.കെ, സമിതി അംഗങ്ങളായ സനിൽ കുമാർ, എ.എസ്. ബാലമുരുകൻ, ആർ. മോഹൻ കുമാർ, ടി. മോഹനൻ, പ്രധാന കോമരം പട്ടിക്കര വിജയൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

 

പ്രധാന ഉത്സവ ദിനങ്ങളായ ഏപ്രിൽ നാലിന് ശനിയാഴ്ച ഉച്ചയ്ക്ക് 12-ന് പ്രസാദ ഊട്ടും വൈകുന്നേരം ദീപാരാധനയ്ക്ക് ശേഷം വയനാട് നൃത്ത കലാക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ ശാസ്ത്രീയ നൃത്തങ്ങളും പ്രാദേശിക കലാകാരന്മാരുടെ വിവിധ കലാപരിപാടികളും അരങ്ങേറും. ഏപ്രിൽ അഞ്ചിന് ഞായറാഴ്ച വൈകുന്നേരം ക്ഷേത്ര മാതൃസമിതി അവതരിപ്പിക്കുന്ന മെഗാ തിരുവാതിരക്കളിയും തുടർന്ന് തായമ്പകയും നടക്കും. രാത്രി 7.30 മുതൽ കാഴ്ചവരവുകൾക്ക് സ്വീകരണം നൽകും. അർദ്ധരാത്രി 12 മണിക്ക് നഗരപ്രദക്ഷിണ ഘോഷയാത്രയും ഏപ്രിൽ ആറിന് പുലർച്ചെ മൂന്ന് മണിക്ക് പ്രസിദ്ധമായ കനലാട്ടവും നടക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *