ബദ്റുൽ ഹുദാ ഹജ്ജ് പഠന ക്ലാസും ഗിഫ്റ്റ് വിതരണവും ഏപ്രിൽ 7-ന് പനമരത്ത്
ബദ്റുൽ ഹുദാ ഹജ്ജ് പഠന ക്ലാസും ഗിഫ്റ്റ് വിതരണവും ഏപ്രിൽ 7-ന് പനമരത്ത
കൽപ്പറ്റ: ഈ വർഷം വിശുദ്ധ ഹജ്ജ് കർമ്മത്തിന് പുറപ്പെടാൻ ഒരുങ്ങുന്ന വയനാട്, നീലഗിരി ജില്ലകളിലെ ഹാജിമാർക്കായി പനമരം ബദ്റുൽ ഹുദയിൽ വെച്ച് ഏപ്രിൽ 7-ന് വിശദമായ ഹജ്ജ് പഠന പരിശീലന ക്ലാസ്സും ഗിഫ്റ്റ് വിതരണവും സംഘടിപ്പിക്കുന്നുവെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സർക്കാർ, പ്രൈവറ്റ് ഗ്രൂപ്പുകൾ മുഖേന പോകുന്നവർക്കായി ഒരുക്കുന്ന പരിപാടി അന്ന് രാവിലെ 10 മുതൽ വൈകുന്നേരം 4 മണി വരെയാണ് നടക്കുക. സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ വയനാട് ജില്ലാ പ്രസിഡന്റ് ശൈഖുനാ പി. ഹസൻ മുസ്‌ലിയാർ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ബദ്റുൽ ഹുദാ ജനറൽ സെക്രട്ടറി പി. ഉസ്‌മാൻ മൗലവി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പ്രമുഖ പണ്ഡിതരായ സയ്യിദ് ജസീൽ ശാമിൽ ഇർഫാനി, എം.ഇ അബ്‌ദുൽ ഗഫൂർ സഖാഫി കുന്ദളം എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകും. ജില്ലാ ഹജ്ജ് കോഡിനേറ്റർ ജമാൽ സഅദി പള്ളിക്കൽ, കെ.കെ മമ്മുട്ടി മദനി തരുവണ, പി.കെ ഇബ്രാഹിം സഖാഫി തുടങ്ങിയവർ സംസാരിക്കും. പരിശീലന ക്ലാസ്സിൽ പങ്കെടുക്കുന്ന മുഴുവൻ ഹാജിമാർക്കും ബദ്റുൽ ഹുദയുടെ വകയായി ഒരു ജോഡി ഇഹ്‌റാം വസ്ത്രം സമ്മാനമായി നൽകുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.





Leave a Reply