April 30, 2026

മൈസൂരുവിൽ വെള്ളക്കെട്ടിൽ കാണാതായ വയനാട് സ്വദേശിയായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

0
IMG_20260408_095733
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: മൈസൂരുവിന് സമീപം ബന്നൂരിലെ വെള്ളക്കെട്ടിൽ കാണാതായ വയനാട് സ്വദേശിയായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. കാര്യമ്പാടിയിലെ ലോഡിംഗ് തൊഴിലാളിയായ പെലച്ചിക്കൽ ഷാജഹാന്റെ മകൻ ഷബ്‌നാസിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൈസൂരുവിൽ എൽ.എൽ.ബി വിദ്യാർത്ഥിയായ ഷബ്നാസ് സുഹൃത്തുക്കൾക്കൊപ്പം സ്ഥലം സന്ദർശിക്കാൻ പോയപ്പോഴാണ് അപകടത്തിൽപ്പെട്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ തുർക്കി ജീവൻ രക്ഷാസമിതി പ്രവർത്തകരാണ് മൃതദേഹം കണ്ടെടുത്തത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *