April 9, 2026

പനമരത്ത് നിന്നും പിടികൂടിയ പുലി ചത്തു

0
WhatsApp Image 2026-04-08 at 12.12.44 PM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: പനമരത്ത് നിന്നും പിടികൂടിയ പുലി ചത്തു. ഇന്ന് രാവിലെ പനമരം ഓടക്കൊല്ലിയിൽ നിന്നും പിടികൂടിയ പുലിയാണ് ചത്തത്. പുലിക്ക് ആരോ​ഗ്യ പ്രശ്നങ്ങൾ ഉള്ളതായി വനം വകുപ്പ് അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് പനമരം ജനവാസ മേഖലയിൽ പുലി എത്തിയത്. റോഡ് മുറിച്ച് കടന്നെത്തിയ പുലി വാഹന ഷോറുമിലെ വണ്ടി മറിച്ചിടുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ഇതേ തുടർന്ന് ജനങ്ങൾ ആശങ്കയിലായിരുന്നു. പിന്നാലെ പുലിയെ പിടിക്കാനായി വനം വകുപ്പ് തിരച്ചിൽ ആരംഭിച്ചു. ഇന്ന് രാവിലെയാണ് ഓടക്കൊല്ലിയിൽ നിന്നും പുലിയെ പിടികൂടുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *