കത്തിക്കയറി സ്വർണ്ണ വില; ഒറ്റയടിക്ക് കൂടിയത് 3000-ഓളം രൂപ
കൊച്ചി: വീണ്ടും കുതിച്ചുയര്‍ന്ന് സ്വര്‍ണവില. ഒറ്റയടിക്ക് ഗ്രാമിന് 365 രൂപയും പവന് 2,920 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ ഗ്രാമിന് 14,100 രൂപയും പവന് 1,12,800 രൂപയുമായി. ഇറാന്‍ -യു.എസ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെയാണ് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്.
ഇന്നലെ യു.എസ് -ഇറാന്‍ അനിശ്ചിതത്വം മൂലം സ്വര്‍ണവില ഇടിഞ്ഞിരുന്നു. ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് കുറഞ്ഞത്. പവന് 1,09,880 രൂപയും ഗ്രാമിന് 13,735 രൂപയുമായിരുന്നു വില.
18 കാരറ്റ് സ്വര്‍ണത്തിന് പവന് 92,680 രൂപയും ഗ്രാമിന് 11,585 രൂപയുമാണ് ഇന്നത്തെ വില. ഗ്രാമിന് 295 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. അതുപോലെതന്നെ 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 9,025 രൂപയും പവന് 72,200 രൂപയും 9 കാരറ്റിന് ഗ്രാമിന് 5,820 രൂപയും പവന് 46,560 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ 1,09880 രൂപയിലാണ് ഒടുവില്‍ സ്വര്‍ണ വ്യാപാരം നടന്നിരുന്നത്.
പണിക്കൂലിയും ജിഎസ്ടിയും ചേര്‍ത്ത് 1.21 ലക്ഷം രൂപയെങ്കിലും ഇന്ന് സ്വര്‍ണം വാങ്ങാന്‍ ചെലവ് വരും. വെളളിവിലയിലും ഇന്ന് മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഒരു ഗ്രാമിന് 250 രൂപയും 10 ഗ്രാമിന് 2500 രൂപയുമായിരുന്ന വെള്ളിവില ഇന്ന് ഒരു ഗ്രാമിന് 260 രൂപയും 10 ഗ്രാമിന് 2600 രൂപയുമാണ് വര്‍ധിച്ചിരിക്കുന്നത്.





Leave a Reply