April 9, 2026

വോട്ടുചെയ്യാനായി അവർ വരുന്നു; മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുമായി കെഎസ്ആർടിസി ബസ് പോളിം​ഗ് ബൂത്തിലേക്ക്

0
WhatsApp Image 2026-04-09 at 10.59.52 AM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരായ ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ താമസിക്കുന്ന വോട്ടർമാർ പോളിം​ഗ് ബൂത്തിലേക്ക്. ദുരന്ത ബാധിതർക്ക് വോട്ട് ചെയ്യുന്നതിനായി ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ കെ.എസ്.ആർ.ടി.സി ബസിന്റെ ഫ്ലാഗ് ഓഫ് കൽപ്പറ്റ സിവിൽ സ്റ്റേഷൻ പരിസരത്ത് നിന്നും ജില്ലാ കളക്ടർ ഡി. ആർ. മേഘശ്രീ നിർവഹിച്ചു.

ദുരന്തബാധിത പ്രദേശത്തെ 700ഓളം പേരാണ് വാഹന സൗകര്യം ഉപയോഗപ്പെടുത്തുക. എട്ട് ബസുകളിലായി രാവിലെ 11നും ഉച്ചയ്ക്ക് 2.30 നും സർവീസുകൾ നടത്തും.

രാവിലെ 11ന് കൽപറ്റ സിവിൽ സ്റ്റേഷൻ, പഴയ ബസ് സ്റ്റാന്റ്, പുതിയ ബസ് സ്റ്റാന്റ്, വടുവൻചാൽ, വൈത്തിരി, മീനങ്ങാടി, മേപ്പാടി, കാരപ്പുഴ എന്നിവിടങ്ങളിൽ നിന്നും ചൂരൽമല പോളിങ് കേന്ദ്രത്തിലേക്ക് ബസ് സർവീസുകൾ പുറപ്പെടും. ഉച്ചയ്ക്ക് രണ്ടിന് കണിയാമ്പറ്റ, കൽപറ്റ പഴയ ബസ് സ്റ്റാന്റ്, കാപ്പംകൊല്ലി, തിനപ്പുരം, മേപ്പാടി ടൗൺ, നെടുംമ്പാല അമ്പലം എന്നിവിടങ്ങളിൽ നിന്നും ബസ് സർവീസുകൾ പുറപ്പെടും.

വോട്ടെടുപ്പ് ദിവസം പോളിങ് ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി തിരികെ മടങ്ങാനുള്ള വിധത്തിലാണ് വാഹന സൗകര്യം ഏർപ്പെടുത്തിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *