April 9, 2026

കനത്ത പോളിം​ഗ് തുടരുന്നു; വയനാട്ടിൽ പോളിം​ഗ് 50 ശതമാനത്തിലേക്ക്

0
WhatsApp Image 2026-04-09 at 2.43.56 PM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിം​ഗ്. ഉച്ചയോടെ വയനാട് ജില്ലയിൽ പോളിം​ഗ് 50 ശതമാനം കടന്നു. ഉച്ചയ്ക്ക് ഒരു മണിവരെയുള്ള കണക്ക് പ്രകാരം 49.32 ശതമാനമാണ് പോളിം​ഗ്. മാനന്തവാടിയിൽ 49.65, കൽപ്പറ്റ 49.64, സുൽത്താൻബത്തേരി 48.71 എന്നിങ്ങനെയാണ് രേഖപ്പെടുത്തിയ വോട്ടിം​ഗ് ശതമാനം.

രാവിലെ മുതൽ നഗര-ഗ്രാമ വ്യത്യാസമില്ലാതെ പോളിം​ഗ് ബൂത്തുകളിൽ പ്രകടനമാകുന്ന തിരക്ക് ഇതാണ് സൂചിപ്പിക്കുന്നത്. ജില്ലയിൽ ആകെ 6,43,625 വോട്ടർമാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. ഇതിൽ 3,29,038 സ്ത്രീകളും 3,14,584 പുരുഷന്മാരും മൂന്ന് ട്രാൻസ്‌ജെൻഡർ വോട്ടർമാരും ഉൾപ്പെടുന്നു. മണ്ഡലം തിരിച്ചുള്ള കണക്കുകൾ പ്രകാരം സുൽത്താൻ ബത്തേരിയിലാണ് ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത്, 2,25,329 പേർ. കല്പറ്റയിൽ 2,12,881 പേരും മാനന്തവാടിയിൽ 2,05,415 പേരും വോട്ടുരേഖപ്പെടുത്തും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *