September 24, 2026

‘കുട്ടിക്കൂട്ട’വുമായി വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റ്

0
IMG_20260411_211135
By ന്യൂസ് വയനാട് ബ്യൂറോ

 

സുൽത്താൻ ബത്തേരി :വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ ‘കുട്ടിക്കൂട്ടം’ എന്ന പേരിൽ ചെതലയം പൂവിഞ്ചി ഊരിൽ ഗോത്ര വർഗ്ഗ കുട്ടികൾക്കായി അവധിക്കാല ക്ലാസ്സ്‌ സംഘടിപ്പിച്ചു. ഡോ അരുൺ ബേബി ‘വേനൽക്കാല ആരോഗ്യ സംരക്ഷണം’ എന്ന വിഷയത്തെക്കുറിച്ച് ക്ലാസ്സെടുത്തു.കുട്ടികൾക്കായുള്ള വിവിധ മാനസികോല്ലാസ പരിപാടികളും സംഘടിപ്പിച്ചു.കുട്ടികൾ വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു. വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.അംഗൻവാടി ടീച്ചർ ഉഷാ കുമാരി, ട്രൈബൽ യൂണിറ്റ് അംഗം അരുൺ ജോസ് തുടങ്ങിയവർ പങ്കെടുത്തു.ട്രൈബൽ പ്രൊമോട്ടർ സിന്ധു നന്ദി രേഖപ്പെടുത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *