പാട്ട് പെട്ടിയിൽ നിന്നും ഷോക്കേറ്റ് മധ്യവയസ്ക്കൻ മരിച്ചു
പുൽപ്പള്ളി: പുൽപ്പള്ളി ഇരുളം പ്രഹ്ലാദ ഭവനിൽ കെ.കെ. സന്തോഷ് കുമാർ (52) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രിയോടെയായിരുന്നു നാടിനെ നടുക്കിയ ഈ അപകടം നടന്നത്.
പുൽപ്പള്ളി ബവ്കോ മുൻ മാനേജരും ഐ.എൻ.ടി.യു.സി സംസ്ഥാന ട്രഷററുമായ കെ. പ്രഹ്ലാദന്റെ സഹോദരനാണ് മരിച്ച സന്തോഷ് കുമാർ. ഭാര്യ ദീപ അമ്പലവയൽ ബവ്കോ ഔട്ട്‌ലെറ്റിലെ ജീവനക്കാരിയാണ്.
മക്കൾ: രോഹൻ, ഗൗതം.
അപകടത്തെത്തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്‌കാര ചടങ്ങുകൾ പിന്നീട് നടക്കും.





Leave a Reply