തൃക്കൈപ്പറ്റ മഹാശിവക്ഷേത്രത്തിൽ ബ്രഹ്മകലശാഭിക്ഷേകം നാളെ മുതൽ
കൽപ്പറ്റ: തൃക്കൈപ്പറ്റ മഹാശിവക്ഷേത്രത്തിൽ നവീകരണ ബ്രഹ്മകലശാഭിക്ഷേകത്തിന് നാളെ തുടക്കമാകും. പത്ത് ദിവസങ്ങളിലായി നീണ്ടുനിൽക്കുന്ന വിവിധ പൂജകളും ചടങ്ങുകളും ഏപ്രിൽ 26-നാണ് അവസാനിക്കുക. ക്ഷേത്രം തന്ത്രി കക്കാട് പുരുഷോത്തമൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിലാണ് പൂജാകർമ്മങ്ങൾ നടക്കുന്നത്. ചടങ്ങുകളിൽ എല്ലാ വിശ്വാസ സമൂഹത്തിന്റെയും സാന്നിദ്ധ്യവും സഹകരണവും ഉണ്ടാവണമെന്ന് ദേവസ്വം ബോർഡ് ട്രസ്റ്റി ചെയർമാൻ സി.ആർ. രാധാകൃഷ്ണൻ, എക്സിക്യൂട്ടീവ് ഓഫീസർ കെ. ജിതേഷ്, പുനരുദ്ധാരണ കമ്മിറ്റി പ്രസിഡന്റ് മധു മാസ്റ്റർ, സെക്രട്ടറി മോഹനചന്ദ്രൻ എന്നിവർ അഭ്യർത്ഥിച്ചു.





Leave a Reply