വെക്കേഷൻ ബൈബിൾ സ്കൂളിനു തുടക്കമായി
കൽപ്പറ്റ: ചീയമ്പം സർവ്വമത തീർത്ഥാടന കേന്ദ്രത്തിൽ സൺഡേ സ്കൂൾ കുട്ടികൾക്കായുള്ള വെക്കേഷൻ ബൈബിൾ ക്ലാസ് ആരംഭിച്ചു. പരിപാടിയുടെ ഉദ്ഘാടനം ദേവാലയത്തിൻ്റെ ട്രസ്റ്റിയും പുൽപ്പള്ളി ഗ്രാമപഞ്ചായത്തംഗവുമായ സിജു പൗലോസ് തോട്ടത്തിൽ നിർവ്വഹിച്ചു. ജാതിമത ഭേദമെന്യേ നൂറിലധികം കുട്ടികൾ പങ്കെടുക്കുന്ന പരിപാടി ഇന്നുമുതൽ 4 ദിവസങ്ങളിലായി നടത്തപ്പെടും.
വികാരി ഫാദർ മത്തായിക്കുഞ്ഞ് ചാത്തനാട്ടുകുടിയിൽ അധ്യക്ഷത വഹിച്ചു. ഡി. ഇൻസ്പെക്ടർ ഷൈബു പി.വൈ; സെക്രട്ടറി സിനു ടി.പി, അധ്യാപകപ്രതിനിധി ബേബി കൈനിക്കുടിയിൽ, പള്ളി സെക്രട്ടറി അബ്രഹാം ചുമതയിൽ, ഹെഡ്മാസ്റ്റർ കെ.ഒ. അബ്രഹാം, ക്യാമ്പ് ഡയറക്ടർ ചിപ്പി കുര്യൻ, സെക്രട്ടറി സോന ജോബി എന്നിവർ പ്രസംഗിച്ചു. ഭദ്രാസന കമ്മറ്റി അംഗം പി. എഫ്. തങ്കച്ചൻ ചിന്താവിഷയം അവതരിപ്പിച്ചു. ശനിയാഴ്ച വി.കുർബാനക്കുശേഷം സ്നേഹവിരുന്നോടു കൂടി പരിപാടി സമാപിക്കും.





Leave a Reply