April 21, 2026

പ്ലാവില പുരസ്കാര സമർപ്പണം നടത്തി

0
IMG_20260421_122352
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ പയ്യോളി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്ലാവില സാംസ്കാരിക വേദിയുടെ 2026 പ്ലാവില സാഹിത്യ പുരസ്കാരം മാനന്തവാടി ഗവൺമെൻറ് യുപി സ്കൂളിൽ വച്ച് ജേതാക്കൾക്ക് നൽകി. മികച്ച നാടകകൃത്തും പ്രഭാഷകനുമായ  ചന്ദ്രശേഖരൻ തിക്കോടി അവാർഡുകൾ വിതരണം ചെയ്തു. മനീഷ് മുഴക്കുന്നിന്റെ കീളുവാരങ്ങൾ എന്ന നോവലിനും എസ് പുഷ്പമ്മ യുടെ കൊളുക്കൻ എന്ന നോവലിനും ഡോക്ടർ രവീന്ദ്രൻ ചേടമ്പത്തിന്റെ പെരുന്തട്ടകോട്ട എന്ന ആത്മകഥയ്ക്കും ആണ് പ്ലാവില സാഹിത്യ പുരസ്കാരം ലഭിച്ചത്.  ചന്ദ്രശേഖരൻ തിക്കോടിയൻ ഉദ്ഘാടനം ചെയ്ത പ്രസ്തുത ചടങ്ങിൽ പ്രശസ്ത കവി സോമൻ കടലൂർ മുഖ്യ അതിഥിയായിരുന്നു. കൂടാതെ ഡോക്ടർ രവീന്ദ്രൻ ചേടമ്പത്തിന്റെ ആത്മകഥയുടെ ഇംഗ്ലീഷ് പരിഭാഷയുടെ പ്രകാശനവും ഇതേ ചടങ്ങിൽ വച്ച് കവി സോമൻ കടലൂർ നിർവഹിച്ചു. പഴശ്ശി ഗ്രന്ഥാലയം പ്രസിഡണ്ട് നീതു വിൻസെന്റ്  അധ്യക്ഷത വഹിച്ചു. കൂടാതെ അവധിക്കാല വായന കളരിയുടെ ഉദ്ഘാടനവും ഇതേ ചടങ്ങിൽ വച്ച് നിർവഹിക്കപ്പെടുകയുണ്ടായി. ഗ്രന്ഥാലയം സെക്രട്ടറി തോമസ് സേവ്യർ പ്രശസ്ത എഴുത്തുകാരനായ ഷാജി പുൽപ്പള്ളി കവി ശശി വെള്ളമുണ്ട ഗ്രന്ഥാലയം പ്രവർത്തകരായ ജിലിൻ ജോയ്,പ്രസാദ് വി കെ തുടങ്ങിയവർ സംസാരിച്ചു. പഴശ്ശി ഗ്രന്ഥാലയം പ്രവർത്തകരായ അനുരാഗ് വി.എം, സൂരജ് എച്ച്, സുധീഷ് കുമാർ, വിഷ്ണു കെ, ഡോക്ടർ മൃദുലാൽ, ജയപ്രകാശ് പി ആർ, അരുൺ വടക്കേ വീട് ഗ്രന്ഥാലയത്തിൽ ഇൻ്റേൺ ഷിപ്പ് ചെയ്യുന്ന വിദ്യാർത്ഥികൾ തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *