April 22, 2026

തൃക്കൈപ്പറ്റ സ്വയംഭൂ മഹാ ശിവക്ഷേത്രത്തിൽ പുനരുദ്ധാരണ ബിംബപ്രതിഷ്ഠ നാളെ 

0
IMG_20260422_165027
By ന്യൂസ് വയനാട് ബ്യൂറോ

തൃക്കൈപ്പറ്റ: തൃക്കൈപ്പറ്റ സ്വയംഭൂ മഹാ ശിവക്ഷേത്രം പുനരുദ്ധാരണത്തിൻ്റെയും മഹാ നവീകരണ കലശത്തിൻ്റെയും ഭാഗമായുള്ള പീഠപ്രതിഷ്ഠയും ബിംബപ്രതിഷ്‌ഠയും നാളെ രാവിലെ ഒമ്പത് മണിക്കും 9.45നും ഇടയിൽ നടക്കും. ക്ഷേത്രം തന്ത്രി കക്കാട്ട് ഇല്ലത്ത് പുരുഷോത്തമൻ നമ്പൂതിരി, ലോകനാർകാവ് തന്ത്രി തന്ത്രരത്നം മേഞ്ചേരി മന ഹരിഗോവിന്ദൻ നമ്പൂതിരി, മുൻ വൈക്കം മഹാദേവ ക്ഷേത്രം മേൽശാന്തി തരിണി നാരായണൻ നമ്പൂതിരി എന്നിവരുടെ മുഖ്യ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്. പ്രതിഷ്ഠാ ദിനത്തിൽ രാവിലെ അഞ്ച് മണിക്ക് ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് മുളപൂജ, പ്രസാദ പ്രതിഷ്ഠ എന്നിവ നടക്കും. ഒമ്പത് മണിക്ക് പീഠപ്രതിഷ്ഠയും ബിംബപ്രതിഷ്‌ഠയും കഴിഞ്ഞാൽ കലശാഭിഷേകങ്ങൾ, ഉച്ചപൂജ, പ്രതിഷ്‌ഠാ ബലി, നിത്യനിദാനം നിശ്ചയിക്കൽ എന്നിവയോടെ നട അടയ്ക്കും. ഉച്ചക്ക് 12.30 ന് അന്നദാനവും വൈകുന്നേരം 6.30 ന് ദീപാരാധന, മുളപൂജ, ഭഗവതിസേവ, നടയ്ക്കൽ അത്താഴ പൂജ എന്നിവയും നടക്കും. ഈ മഹനീയ കർമ്മത്തിൽ എല്ലാ ഭക്തജനങ്ങളും പങ്കുചേരണമെന്ന് ക്ഷേത്ര ഭാരവാഹികൾ അഭ്യർത്ഥിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *