ജില്ലാ പോലീസിന്റെ മെഗാ ഇ-ചലാൻ അദാലത്ത് 27, 28 തീയതികളിൽ
കൽപ്പറ്റ: ഗതാഗത നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് പോലീസ് ചുമത്തിയ ഇ-ചലാനുകൾ പകുതി പിഴയൊടുക്കി തീർപ്പാക്കാൻ വയനാട് ജില്ലാ പോലീസ് മെഗാ അദാലത്ത് സംഘടിപ്പിക്കുന്നു. 2024 ഡിസംബർ 31 വരെ ലഭിച്ചിട്ടുള്ള പോലീസ് ചലാനുകൾക്കാണ് 50 ശതമാനം ഇളവ് നൽകുന്ന ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി (ആംനസ്റ്റി) പ്രയോജനപ്പെടുത്താവുന്നത്. കോടതിയുടെ പരിഗണനയിലുള്ളതും അല്ലാത്തതുമായ കേരള പോലീസ് ചുമത്തിയ എല്ലാ ഇ-ചലാൻ പിഴകളും ഇതോടെ നേരിട്ട് അടച്ചു തീർക്കാൻ സാധിക്കും. ജില്ലയിലെ മൂന്ന് ട്രാഫിക് യൂണിറ്റുകൾ കേന്ദ്രീകരിച്ചാണ് അദാലത്ത് നടക്കുന്നത്. ഏപ്രിൽ 27-ന് മാനന്തവാടി, സുൽത്താൻ ബത്തേരി ട്രാഫിക് യൂണിറ്റുകളിലും ഏപ്രിൽ 28-ന് കൽപ്പറ്റ ട്രാഫിക് യൂണിറ്റിലുമാണ് അദാലത്ത് ക്രമീകരിച്ചിരിക്കുന്നത്. യു.പി.ഐ, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് എന്നിവ മുഖേന മാത്രമേ പിഴപ്പണം സ്വീകരിക്കുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9562048038, 9947602016 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.





Leave a Reply