April 22, 2026

വിവിധ പരിപാടികളോടെ ലോക ഭൗമദിനം ആചരിച്ചു

0
IMG_20260422_171707
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ലോക ഭൗമ ദിനാചരണം സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കല്‍പറ്റ ഭക്ഷ്യ സുരക്ഷാ ഓഫീസിന് മുന്നില്‍ ഫലവൃക്ഷ തൈകള്‍ നട്ടുകൊണ്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.ടി രേഖ നിര്‍വഹിച്ചു. കല്‍പറ്റ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ടി.പി ദിനേശ് വൃക്ഷ തൈകള്‍ നടുന്നതിന് നേതൃത്വം നല്‍കി. ‘നമ്മുടെ ഭൂമി, നമ്മുടെ ശക്തി’ എന്ന ഭൗമദിന സന്ദേശത്തെ അടിസ്ഥാനമാക്കിയാണ് ജില്ലയില്‍ വിവിധ പരിപാടികള്‍ നടത്തുന്നത്. ജില്ലാ എന്‍.സി.ഡി. നോഡല്‍ ഓഫീസര്‍ ഡോ. കെ.ആര്‍ ദീപയുടെ നേതൃത്വത്തില്‍ ഭൗമദിന പ്രതിജ്ഞ എടുത്തു.

 

ഡെപ്യുട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആന്‍സി മേരി ജേക്കബ്, ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്യ വിജയകുമാര്‍, കല്‍പറ്റ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ നിഷ മാത്യു ടി, ഡെപ്യുട്ടി ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ പി.എം.ഫസല്‍, ടെക്നിക്കല്‍ അസ്സിസ്റ്റന്റുമാരായ എ ശിവദാസന്‍, വി സുന്ദരന്‍, ആരോഗ്യ വകുപ്പിലെ വിവിധ പ്രോഗ്രാം ഓഫീസര്‍മാര്‍, കല്‍പറ്റ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍, ഭക്ഷ്യസുരക്ഷാ ഓഫീസിലെ ജീവനക്കാര്‍, ആരോഗ്യവകുപ്പ് ജീവനക്കാര്‍, ആരോഗ്യ കേരളം ഐ.ഡി.എസ്.പി. ജീവനക്കാര്‍എന്നിവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *