എസ് വൈ എസ് 73-ാം സ്ഥാപക ദിനം ആഘോഷിച്ചു
കൽപ്പറ്റ: സമസ്ത കേരള സുന്നി യുവജന സംഘം (എസ് വൈ എസ്) 73-ാം സ്ഥാപക ദിനത്തിന്റെ ഭാഗമായി കുണ്ടാല യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പതാക ഉയർത്തലും മധുര വിതരണവും സംഘടിപ്പിച്ചു. യൂണിറ്റ് ആസ്ഥാനമായ യൂത്ത് സ്ക്വയറിൽ നടന്ന ചടങ്ങിൽ കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് പ്രസിഡന്റ് പി. ഉസ്മാൻ മൗലവി പതാക ഉയർത്തി. പരിപാടിയിൽ കെ.എം.ജെ മാനന്തവാടി സോൺ സെക്രട്ടറി ഉസ്മാൻ പിലാകണ്ടി, ടി. അബ്ദുറഹ്മാൻ അസുൽത്താനി, റഫീഖ് സഖാഫി, തെറ്റൻ റസാഖ്, നുച്ചിയൻ കാദർ പി., മുസ്തഫ കെ., ഹുസൈൻ മുസ്ലിയാർ പി., മുബഷിർ കെ., അസീസ് തുടങ്ങിയവർ സംബന്ധിച്ചു.





Leave a Reply