ഹജ്ജാജിമാർക്ക് യാത്രയയപ്പ് നൽകി മുസ്ലിം ലീഗ്
വെള്ളമുണ്ട: വെള്ളമുണ്ട സിറ്റി ശാഖാ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഹജ്ജിന് പോകുന്നവർക്കുള്ള യാത്രയയപ്പ് സംഗമം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം പി മുഹമദ് നിർവ്വഹിച്ചു. മണ്ഡലം ലീഗ് സെക്രട്ടറി ടി നാസർ മുഖ്യപ്രഭാഷണം നടത്തി.
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കമർ ലൈല, പാറക്ക മമ്മൂട്ടി, ടി അസിസ്, ഉസ്‌മാൻ മൗലവി, റംല മുഹമ്മദ്, സക്കീന കുടുവ, റഷീദ് എ പി, ഇബ്രാഹിം എ.കെ, നബീസ, റംഷീന, കൊച്ച അന്ത്രു, ഉസ്മാൻ കമ്പ റഹ്മാൻ, പി.ശിഹാബ്, സമത് തുടങ്ങിയവർ സംബന്ധിച്ചു.





Leave a Reply