സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ ഓർമ്മപെരുന്നാൾ സമാപിച്ചു
മാനന്തവാടി: സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ ഇടവക മധ്യസ്ഥനായ മോർ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാളും ഭക്തസംഘടനകളുടെ സംയുക്ത വാർഷികവും സമാപിച്ചു. വികാരി ഫാ. ബേബി പൗലോസ് ഓലിക്കൽ കൊടി ഉയർത്തിയാണ് പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് നടന്ന ഭക്ത സംഘടനകളുടെ സംയുക്ത വാർഷികം സൺഡേ സ്കൂൾ ഡിസ്ട്രിക്ട് ഇൻസ്പെക്ടർ ടി.വി. സുനിൽ ഉദ്ഘാടനം ചെയ്തു.
കലാപരിപാടികൾക്ക് ശേഷം നേർച്ച ഭക്ഷണവും ഉണ്ടായിരുന്നു. ഏപ്രിൽ 23 ന് വൈകിട്ട് സന്ധ്യാ പ്രാർത്ഥന, ആശിർവാദം എന്നിവ നടന്നു. 24 ന് വിശുദ്ധ കുർബാനയ്ക്ക് വന്ദ്യ ശെമവൂൻ ഗീവർഗീസ് റമ്പാച്ചൻ കാർമികഹത്യം വഹിച്ചു. തുടർന്ന് ലേലം, പ്രദിക്ഷണം, പാച്ചോർ നേർച്ച എന്നിവയ്ക്ക് ശേഷം കൊടിയിറക്കി.





Leave a Reply