April 24, 2026

മാനന്തവാടിയിൽ കനത്ത മഴയിലും കാറ്റിലും മരം വീണ് ഗതാഗതം തടസ്സപ്പെട്ടു; അഗ്നിരക്ഷാസേന ഗതാഗതം പുന:സ്ഥാപിച്ചു

0
IMG_20260424_203916
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: ഇന്ന് ഉച്ചയ്ക്കുശേഷം രണ്ട് മണിയോടുകൂടി പേരിയ നെടുംബോ റോഡിൽ ചന്ദനതോട്ടിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. വിവരമറിഞ്ഞ ഉടനെ മാനന്തവാടിയിൽ നിന്നും അഗ്നിരക്ഷാ സേനയെത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുന:സ്ഥാപിച്ചു. ഇതിനു പിന്നാലെ പേരിയ 37-ൽ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും മുരുക്ക് മരം വീണ് മൂന്ന് ഇലക്ട്രിക് പോസ്റ്റുകൾ പൊട്ടി വീഴുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. മാനന്തവാടി സ്റ്റേഷൻ ഓഫീസർ പി. നിധീഷ് കുമാർ, സെബാസ്റ്റ്യൻ ജോസഫ്, ജോസഫ് ഐ. തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഗതാഗത തടസ്സം നീക്കി സ്ഥിതിഗതികൾ സാധാരണ നിലയിലാക്കിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *